Latest NewsIndia

കാലിത്തീറ്റ കുംഭകോണ കേസ്, ലാലു പ്രസാദ് യാദവിന്‌ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

ബീഹാർ: ജയിലിൽ കഴിയുന്ന മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ വൃക്കകൾക്ക് ഗുരുതരമായ തകരാറുണ്ടെന്ന് ഡോക്ടർമാർ. നിലവിൽ കാലിത്തീറ്റ കുംഭകോണക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് അദ്ദേഹം. ലാലു പ്രസാദ് യാദവ് ചികിത്സയിൽ കഴിയുന്ന റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാർ ആണ് ഇത് വെളിപ്പെടുത്തിയത്. ലാലുവിന് രക്തത്തിൽ അണുബാധയുണ്ടായതായും ആന്റി ബയോട്ടിക് മരുന്നുകളുടെ ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ഡോ.പി.കെ ഝാ പറഞ്ഞു.

ALSO READ: വിവാഹിതയായ 33 കാരി അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് നിരവധി തവണ; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ മേല്‍ ലൈംഗിക പ്രവര്‍ത്തികള്‍ നടത്തിയത് വേനലവധിക്കാലത്ത്

ലാലുവിന്റെ വൃക്കകളുടെ 63 ശതമാനവും തകരാറിലായതായും 37 ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.പി.കെ ഝാ അറിയിച്ചു.

ALSO READ: സ്‌കൂള്‍ തുറക്കുന്ന ദിവസം സീറോ ആക്‌സിഡന്റ്‌ ദിനം; ദുബായിൽ ഞായറാഴ്ച കുട്ടികൾ സ്‌കൂളുകളിലേക്ക്

കാലിത്തീറ്റ കുംഭകോണക്കേസിൽ 14 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവ് അസുഖത്തെ തുടർന്ന് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button