ന്യൂഡല്‍ഹി : ഒന്നാം നരേന്ദ്ര മോദി ഭരണകാലത്ത് കേന്ദ്രധന മന്ത്രിയായി തിളങ്ങിയ അരുണ്‍ ജയ്റ്റ്‌ലി എന്ന രാഷ്ട്രീയ പ്രതിഭയെ കുറിച്ച് അധികം അറിയാത്ത ചില കാര്യങ്ങളുണ്ട്. അറുപത്തിയാറാം വയസ്സില്‍ വിടവാങ്ങുമ്പോള്‍ അരുണ്‍ ജയ്റ്റ്‌ലിയെന്ന ആ പ്രതിഭ ഇന്ത്യന്‍ ജനമനസ്സുകളില്‍ ബാക്കിവയ്ക്കുന്നത് നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ എന്ന നിലയിലാണ്. . പാര്‍ലമെന്റിലും ഐക്യരാഷ്ട്ര സംഘടനയിലും ലോക സാമ്പത്തിക ഫോറത്തിലുമെല്ലാം സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി മാത്രം വാദിച്ച അദ്ദേഹം അധികാരത്തിന്റെ ഇടനാഴികളില്‍ ഒതുങ്ങി നിന്നതല്ലാതെ മുന്‍നിരയിലേക്കു വരാന്‍ ഒരിക്കലും തിടുക്കം കാണിച്ചില്ല.
Read Also :അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു
വിദ്യാര്‍ഥി നേതാവ്, അഭിഭാഷകന്‍, രാജ്യസഭ എംപി, കേന്ദ്രമന്ത്രി, ബിജെപിയുടെ താര പ്രചാരകന്‍… ഇങ്ങനെ പദവികളേറെയാണ് ജയ്റ്റ്‌ലിക്ക്. എത്ര രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും അദ്ദേഹം ക്രിക്കറ്റിനെയും ബോളിവുഡ് സംഗീതത്തെയും മറന്നില്ല.
Read Also : കഴിഞ്ഞ പ്രളയം പോലെ ഇപ്പോഴത്തെ മണ്ണിടിച്ചിലും മനുഷ്യനിര്‍മ്മിതം തന്നെ : ഇ.ശ്രീധരന്‍
ജയ്റ്റ്‌ലിയുടെ പിതാവ് ലാഹോറില്‍ അഭിഭാഷകനായിരുന്നു. അമ്മ രത്തന്‍ പ്രഭ അമൃത്സര്‍ സ്വദേശിയും. ഇന്ത്യ-പാക്ക് വിഭജനകാലത്ത് അമൃത്സറിലായിരുന്നു ഇരുവരും. ആ സമയം ജയ്റ്റ്‌ലിയുടെ മൂത്ത സഹോദരിയെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു രത്തന്‍. ഇന്ത്യയില്‍ തുടരാനായിരുന്നു ആ ദമ്പതികളുടെ തീരുമാനം. ജയ്റ്റ്‌ലിയുടെ കുടുംബം പിന്നീട് ഡല്‍ഹിയിലേക്കു താമസം മാറി.
ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലായിരുന്നു ജയ്റ്റ്‌ലിയുടെ സ്‌കൂള്‍ പഠനം (1957-69). ശ്രീ റാം കോളജില്‍ കൊമേഴ്‌സില്‍ ബിരുദപഠനം. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി(1973-77) ജയ്റ്റ്‌ലി പിതാവ് മഹാരാജ് കിഷന്റെ പാത പിന്തുടര്‍ന്ന് അഭിഭാഷകവൃത്തിയിലേക്കു കടന്നു. സാമൂഹിക പ്രവര്‍ത്തകയായിരുന്നു ജയ്റ്റ്‌ലിയുടെ അമ്മ രത്തന്‍ പ്രഭ.
Read Also : ബാലഭാസ്‌കറിന്റെ മരണം; വാഹമോടിച്ചത് അര്‍ജ്ജുന്‍ തന്നെ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ജമ്മു കശ്മീരിലെ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ മകള്‍ സംഗീതയെയാണ് ജയ്റ്റ്‌ലി വിവാഹം ചെയ്തത്. 2014ലെ തിരഞ്ഞെടുപ്പു കാലത്ത് ജയ്റ്റ്‌ലിക്കു വേണ്ടി അമൃത്സറില്‍ ക്യാംപ് ചെയ്തു പ്രചാരണത്തിനുണ്ടായിരുന്നു സംഗീത. രോഹന്‍, സൊനാലി എന്നിവരാണു മക്കള്‍. രണ്ടുപേരും അഭിഭാഷകര്‍
1975ല്‍ അടിയന്തരാവസ്ഥാ കാലത്ത് എബിവിപി നേതാവായിരിക്കെ കോളജില്‍ നിന്ന് ജയ്റ്റ്‌ലി അറസ്റ്റ് ചെയ്യപ്പെട്ടു. 19 മാസം തിഹാര്‍ ജയിലിലായി. ജയപ്രകാശ് നാരായണന്റെ വിപ്ലവാഹ്വാനത്തിന്റെ ചുവടുപിടിച്ച് നിരോധനാജ്ഞ ലംഘിച്ച് ഡല്‍ഹി സര്‍വകലാശാല ക്യാംപസില്‍ പ്രകടനം നടത്തിയതിനായിരുന്നു അറസ്റ്റും കരുതല്‍ തടങ്കലും. തിരികെയെത്തിയ അദ്ദേഹം ജനസംഘം പാര്‍ട്ടിക്കൊപ്പം ചേര്‍ന്നു. വൈകാതെ എംബിവിപി ഡല്‍ഹി അധ്യക്ഷസ്ഥാനത്തും ദേശീയ സെക്രട്ടറി സ്ഥാനത്തുമെത്തി. ബിജെപി രൂപീകരിക്കപ്പെട്ടപ്പോള്‍, 1980ല്‍ അതിന്റെ യുവജനവിഭാഗം അധ്യക്ഷനായി.
<p>ന്മ 1999ലാണ് ജയ്റ്റ്‌ലി ആദ്യമായി മന്ത്രിയാകുന്നത്. വാര്‍ത്താ വിതരണ-പ്രക്ഷേപണ സഹമന്ത്രിയായിട്ടായിരുന്നു തുടക്കം. വാജ്‌പേയിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹത്തിന് ഒരൊറ്റ വര്‍ഷത്തിനപ്പുറം കാബിനറ്റ് പദവിയും ലഭിച്ചു. രാജിവച്ച മന്ത്രി റാം ജഠ്മലാനിയുടെ വകുപ്പുകളായ നിയമം, നീതിന്യായം, കമ്പനികാര്യം, ഷിപ്പിങ് എന്നിവയാണു ലഭിച്ചത്. വാജ്‌പേയി, മോദി സര്‍ക്കാരുകളിലായി വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകളും ജയ്റ്റ്‌ലി കൈകാര്യം ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ രണ്ടാം ഘട്ടത്തിലും അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിലേയ്ക്ക് ക്ഷണിച്ചെങ്കിലും ആരോഗ്യം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം
Post Your Comments