KeralaLatest NewsNews

പാര്‍ട്ടി അറിയാതെ നടത്തിയ നിയമനം, പി.കെ ശശിക്കെതിരെ മുന്നറിയിപ്പ്

അഴിമതിക്ക് കൂട്ടുനിന്നിട്ട് പാര്‍ട്ടിയില്‍ തുടരാമെന്ന് ആരും കരുതേണ്ട, കെ ടി ഡി സി ചെയര്‍മാനും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി. കെ ശശിക്ക് മുന്നറിയിപ്പ്

പാലക്കാട്: കെ ടി ഡി സി ചെയര്‍മാനും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ ശശിക്ക് പാര്‍ട്ടി കമ്മിറ്റികളില്‍ രൂക്ഷവിമര്‍ശനവും മുന്നറിയിപ്പും. ശശിക്കെതിരെ രണ്ട് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി നടത്തിയ മണ്ണാര്‍ക്കാട് ഏരിയ, ലോക്കല്‍ കമ്മിറ്റി യോഗങ്ങളിലാണ് വിമര്‍ശനം.

Read Also:ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കൗമാരക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി : ദുരൂഹത

ആരും തമ്പുരാന്‍ ആകാന്‍ ശ്രമിക്കേണ്ടെന്നും പാര്‍ട്ടി അറിയാതെ നടത്തിയ നിയമനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. അഴിമതിക്ക് കൂട്ടുനിന്നിട്ട് പാര്‍ട്ടിയില്‍ തുടരാമെന്ന് ആരും മോഹിക്കേണ്ടെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്ന രീതിയുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

പാര്‍ട്ടി ഭരിക്കുന്ന സ്ഥാപനങ്ങളില്‍ വേണ്ടപ്പെട്ടവരെ നിയമിച്ചെന്നാണ് ശശിക്കെതിരെയുള്ള പ്രധാന ആരോപണം. സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നല്‍കിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ പത്ത് വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടി ഫണ്ട് വെട്ടിച്ചെന്നും നാട്ടുചന്തയ്ക്ക് ഭൂമി വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button