ബര്‍ദ്ധമാന്‍ (പശ്ചിമ ബംഗാള്‍): അനധികൃതമായി തത്തകളെ വളര്‍ത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാനിലാണ് സംഭവം. പക്ഷികളെ കള്ളക്കടത്ത് നടത്തുന്ന സംഘത്തിനായി ബര്‍ദ്ധമാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റും വന്യജീവി ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും നടത്തിയ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇവര്‍ പിടിയിലായത്. പിടികൂടിയ രണ്ടുപേരില്‍ നിന്നായി അനുമതിയില്ലാതെ വളര്‍ത്തിയിരുന്ന 524 തത്തകളെ കണ്ടെടുത്തിട്ടുണ്ട്.
വന്യജീവി ഗണത്തില്‍ വരുന്ന പക്ഷി മൃഗാദികളെ കൂട്ടിലടയ്ച്ച് വില്‍ക്കുകയോ വളര്‍ത്തുകയോ ചെയുന്നത് കടുത്ത ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. വന്യജീവി വിഭാഗത്തില്‍പെടുന്ന ഷെഡ്യൂള്‍ഡ് നാലില്‍പെടുന്ന പക്ഷിയാണ് തത്ത. വന്യജീവികള്‍ക്കെതിരെയുള്ള കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം ഇവയെ വളര്‍ത്താനോ വില്‍ക്കാനോ പാടില്ല. ഇതു ലംഘിച്ചാല്‍ മൂന്നു വര്‍ഷംവരെ തടവു ശിക്ഷയും ലഭിക്കാം. പ്രത്യേക ലൈസന്‍സ് എടുത്തു മാത്രമേ ഇവയെ വളര്‍ത്താനും വില്‍കാനും പാടുള്ളു. ഇത് ലംഘിച്ചാല്‍ വന്‍ തുക പിഴയും നല്‍കേണ്ടിവരും
ALSO READ: അമേരിക്കയുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടതോടെ പുതിയ നീക്കവുമായി താലിബാന്‍
Post Your Comments