കോഴിക്കോട്: ത്രിപുരയിൽ ബിജെപിക്ക് വിജയം നേടിക്കൊടുത്ത സുനില്‍ ദിയോർ പാലായില്‍ ബിജെപിയുടെ പ്രചാരണത്തിനായി എത്തുമെന്ന് പി.എസ് ശ്രീധരന്‍ പിള്ള. പതിനെട്ടാം തിയ്യതി ബിജെപി റാലിയിലായിരിക്കും അദ്ദേഹം പങ്കെടുക്കുക. ഒരു ശതമാനം വോട്ടുമാത്രമുള്ള ത്രിപുരയില്‍ ബിജെപി അധികാരത്തിലേറാന്‍ സഹായകമായത് അദ്ദേഹത്തിന്റെ പ്രചാരണമായിരുന്നു. ബംഗാളിലും ബിജെപിയുടെ മുന്നേറ്റത്തിന് കാരണമായതും അദ്ദേഹത്തിന്റെ പ്രകടനമായിരുന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മുരളീധര്‍ റാവുവും തെരഞ്ഞടുപ്പ് പ്രചാരണത്തിനെത്തുമെന്നാണ് സൂചന.
Read also: പ്രശസ്‌ത ചലച്ചിത്ര താരത്തെ അഭിനന്ദിച്ച് വിഖ്യാത നോവലിസ്റ്റ് പൗലോ കൊയ്‌ലോ
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദം സംഘപരിവാര്‍ അജണ്ടയാണെന്ന പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ ശ്രീധരന്‍പിള്ള പ്രതികരിക്കുകയുണ്ടായി. മുഖ്യമന്ത്രി ദേശീയ ഭാഷയ്‌ക്കെതിരെ സംസാരിക്കുന്നത് ശരിയല്ലെന്നും ഹിന്ദി അടിച്ചേല്‍പിക്കുന്നു എന്ന വാദം തെറ്റാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
Post Your Comments