വഡോധര: മോട്ടോര്‍ വാഹന നിയമം പുതുക്കിയതോടെ നിരവധി പേരാണ് പിടിയിലാകുന്നത്. ഇപ്പോൾ കനത്ത പിഴയില്‍നിന്നു രക്ഷപ്പെടാന്‍ ഒരു എളുപ്പവഴി കണ്ടെത്തിയിരിക്കുകയാണ് ഗുജറാത്തുകാരന്. തന്റെ ഇരുചക്രവാഹനത്തിന്റെ രേഖകളെല്ലാം ഹെല്‍മറ്റില്‍ ഒട്ടിച്ചാണ് വഡോധര സ്വദേശിയായ രാംപാല്‍ ഷാ യാത്ര പോകുന്നത്. വാഹനപരിശോധനയ്ക്കിടെ, രേഖകള്‍ മറന്നുപോയി എന്ന പ്രശ്നമുണ്ടാകില്ലെന്നാണ് രാംപാൽ വ്യക്തമാക്കുന്നത്. റോഡിലൂടെ ഇനി ധൈര്യമായി വാഹനം ഓടിക്കാം. പിഴ ഒടുക്കണമെന്ന ഭയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Post Your Comments