CricketLatest NewsNews

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം മഴ കാരണം ഉപേക്ഷിച്ചു

ധരംശാല: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം മഴ മുടക്കി. ഇതോടെ മത്സരം ഉപേക്ഷിച്ചു. മത്സരത്തില്‍ ടോസ് ഇടാന്‍ പോലും സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരമായിരുന്നു ധരംശാലയിലേത്.

ALSO READ: ആന്ധ്രപ്രദേശിലെ ബോട്ടപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി

കഴിഞ്ഞ ദിവസങ്ങളായി ധരംശാലയില്‍ മഴയുണ്ടായിരുന്നു. ഇന്നലെ ഇരുടീമുകളും പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ഇടയ്ക്കിടെ പെയ്ത മഴ വില്ലനായി. ഇതുകാരണം ഔട്ട്ഫീല്‍ഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. രണ്ടാം മത്സരം 18ന് മൊഹാലിയില്‍ നടക്കും.

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച ടീമൊരുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ സീനിയര്‍ പേസര്‍മാര്‍ക്ക് ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചിട്ടുണ്ട്.

ALSO READ: പ്രശസ്‌ത ചലച്ചിത്ര താരത്തെ അഭിനന്ദിച്ച് വിഖ്യാത നോവലിസ്റ്റ് പൗലോ കൊയ്‌ലോ

സ്പിന്‍ വകുപ്പില്‍ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടില്ല. രാഹുല്‍ ചാഹര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് സ്പിന്‍ കൈകാര്യം ചെയ്യുക. ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി, ദീപക് ചാഹര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ടി20 പരമ്പരയ്ക്ക് പിന്നാലെ മൂന്ന് ടെസ്റ്റുകളും നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button