തളിപ്പറമ്പ് : ക്ഷേത്ര ദർശനത്തിന് കാറിൽ എത്തിയ കുടുംബത്തെ ഗൂഗിൾ മാപ് ചതിച്ചു. വൻ അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കാഞ്ഞങ്ങാടുനിന്നു കണ്ണൂര്‍ തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു എത്തിയ കുടുംബം സഞ്ചരിച്ച കാറാണ് വഴിതെറ്റി കല്‍പടവുകള്‍ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയില്‍ എത്തിയത്. ഭാഗ്യം കൊണ്ടാണ് കാറിലുണ്ടായിരുന്നവർ ആഴമേറിയ ചിറയില്‍ വീഴാതെ രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെ 11.30നായിരുന്നു സംഭവം.
Also read : ട്രെയിനില്‍ യാത്രയ്ക്കിടെ യുവതി പ്രസവിച്ചു
ചിറവക്ക് ജംഗ്ഷനില്‍നിന്നു രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡ് ക്ഷേത്രച്ചിറയ്ക്കു മുന്നിലാണ് അവസാനിക്കുക. ഇവിടെ ചിറയിലേക്ക് ഇറങ്ങാന്‍ ഏഴു പടവുകള്‍ മാത്രമുള്ളതിനാൽ ഇതുവഴി കാല്‍നടയാത്രക്കാര്‍ മാത്രമേ പോകാറുള്ളൂ. ഇവിടേക്ക് പയ്യന്നൂര്‍ ഭാഗത്തു നിന്നു ദേശീയപാതവഴി പോയ കാര്‍ ചിറവക്ക് ജംക്ഷനില്‍ നിന്നു തിരിയുകയായിരുന്നു. ഈ റോഡ് അല്‍പം മുന്നോട്ടുപോയാല്‍ 4 ഏക്കറില്‍ അധികം വരുന്ന തളിപ്പറമ്ബ് ചിറയിലേക്കുള്ള കല്‍പടവുകളിലാണ് അവസാനിക്കുക. റോഡ് അവസാനിച്ചതറിയാതെ കാര്‍ പടവുകള്‍ ചാടിയിറങ്ങുകയും, പെട്ടെന്നു തന്നെ കാര്‍ തിരിച്ചതിനാൽ ചിറയിലേക്കു വീഴാതെ രക്ഷപ്പെടുകയായിരുന്നു. ശേഷം സംഭവ സ്ഥലത്തെത്തിയ നാട്ടുകാർ ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിൽ കാര്‍ തിരിച്ചുകയറ്റുകയായിരുന്നു.യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം.
Post Your Comments