Latest NewsNewsIndia

ട്രെയിനില്‍ യാത്രയ്ക്കിടെ യുവതി പ്രസവിച്ചു

മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം. മുംബൈയില്‍ ആണ് സംഭവം. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് താനെ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുകയായിരുന്നു മംഗല്‍ കിഷോര്‍ കേലെ എന്ന സ്ത്രീയാണ് ശനിയാഴ്ച ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

READ ALSO: വികസനത്തിന് എതിര് നില്‍ക്കുന്നു; അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ തര്‍ക്കം, പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു

യാത്രക്കിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. താനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പിന്നീട് താനെ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേയുടെ ഒരു രൂപ ക്ലിനിക്കിലേക്ക് അടിയന്തിര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

READ ALSO: കുട്ടികളുടെ ബുദ്ധിവികാസത്തിന് ഉച്ചയുറക്കത്തിന് വലിയ പങ്ക്

ഇവിടെയുണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍ അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ ചികിത്സ നല്‍കി. പിന്നീട് ഇവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇത് ഒമ്പതാം തവണയാണ് റെയില്‍വേയുടെ ഒരു രൂപ ക്ലിനിക്ക് വിജയകരമായ പ്രസവത്തിന് സഹായിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button