ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ സാമ്പത്തിക മാന്ദ്യം പ്രതിഫലിയ്ക്കുന്നു. ഇത് ക്രൂഡ് ഓയില്‍ വിലയിലും മാറ്റം കണ്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രൂഡ് ഓയില്‍ വില കുത്തനെ താഴുകയാണ്. സമ്പദ്വ്യവസ്ഥ കൂടുതല്‍ മോശമാകുമെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് ക്രൂഡോയിലിന് തിരിച്ചടിയായത്. ക്രൂഡ് വില ഇന്നലെ 16 സെന്റ് നഷ്ടവുമായി ബാരലിന് 60.22 ഡോളറിലെത്തി. യു.എസ്. ക്രൂഡ് വില 24 സെന്റ് താഴ്ന്ന് 54.85 ഡോളറായി. കഴിഞ്ഞവാരം ബ്രെന്റ് വില 2.1 ശതമാനം യു.എസ് ക്രൂഡ് വില മൂന്നു ശതമാനവുമാണ് ഇടിഞ്ഞത്.
Read Also : അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന : പിന്തുണയുമായി കേരള ഗവര്‍ണര്‍
ലോകത്തിലെ ഏറ്റവും വലിയ രണ്ടു സമ്പദ്ശക്തികളായ അമേരിക്കയും ചൈനയും തമ്മിലെ വ്യാപാരയുദ്ധം നിലയ്ക്കാത്തതാണ് ആഗോള സമ്പദ്സ്ഥിതിയെ ബാധിക്കുന്നത്. അതേസമയം,? വിപണിയിലേക്ക് ഡിമാന്‍ഡിനേക്കാള്‍ കൂടുതല്‍ എണ്ണ എത്തുന്നതും (സര്‍പ്‌ളസ്) വിലയെ താഴേക്ക് നയിക്കുന്നുണ്ട്. ഉത്പാദനം നിയന്ത്രിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഒപെക് രാഷ്ട്രങ്ങളും റഷ്യയുടെ നേതൃത്വത്തില്‍ ഒപെക് ഇതര രാജ്യങ്ങളും തീരുമാനിച്ചിരുന്നു. എന്നാല്‍, അമേരിക്ക ഇതിന് വിരുദ്ധമായി ഉത്പാദനം കൂട്ടിയതാണ് സര്‍പ്‌ളസിന് വഴിയൊരുക്കിയത്.
രാജ്യാന്തര ക്രൂഡോയില്‍ വില നഷ്ടം നേരിടുകയാണെങ്കിലും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില നിര്‍ജീവമാണ്. ഈമാസം ഒന്നിന് പെട്രോള്‍ വില (തിരുവനന്തപുരം) ലിറ്ററിന് 75.36 രൂപയും ഡീസലിന് 70.23 രൂപയുമായിരുന്നു. ഇന്നലെ പെട്രോള്‍ വില 75.34 രൂപ. ഡീസല്‍ വില 70.38 രൂപ.
Post Your Comments