KeralaLatest NewsIndiaNews

അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന : പിന്തുണയുമായി കേരള ഗവര്‍ണര്‍

തിരുവനന്തപുരം : ​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ പരാമർശത്തെ പിന്തുണച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു ഭാഷ ജനങ്ങളെ ഒന്നിപ്പിക്കും. ഇന്ത്യക്കാരെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് ഹിന്ദി ഭാഷയാണ്. മാതൃഭാഷയോടൊപ്പം ഹിന്ദിയും തൊഴിൽ മേഖലയിൽ ഉപയോഗിക്കാമെന്നും കേരള ഗവര്‍ണര്‍ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് പലയിടത്തും ഉയരുന്നത്. ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പിൻവലിക്കണമെന്നും പ്രദേശിക ഭാഷകളെ ഇല്ലാതാക്കുകയാണോ കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ആരോപിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചത്. ബി​ജെ​പി വൈ​വി​ധ്യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാൻ ശ്രമിക്കുന്നുവെന്നും രാ​ജ്യ​ത്തെ ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തെ ത​ക​ര്‍​ക്കു​ക​യാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്നുമായിരുന്നു യെ​ച്ചൂ​രിയുടെ വിമർശനം.

ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ട്വി​റ്റ​റി​ലൂ​ടെയാണ് അമിത് ഷാ ഈ പരാമർശം നടത്തിയത് വി​വി​ധ ഭാ​ഷ​ക​ളു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ. എ​ല്ലാ ഭാ​ഷ​ക​ൾ​ക്കും അ​തി​ന്‍റേ​താ​യ പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. എ​ന്നാ​ൽ ലോ​ക​ത്തി​നു മു​ന്നി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ഒ​രു ഭാ​ഷ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്. ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നും സർദാർ വല്ലഭായ് പട്ടേലും മഹാത്മാ ​ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.

Also read :അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന : വിമർശനവുമായി സീ​താ​റാം യെ​ച്ചൂ​രി

shortlink

Related Articles

Post Your Comments

Related Articles


Back to top button