ന്യൂഡല്‍ഹി: ജി എസ് ടി ഇടപാടിലെ ദുരുപയോഗങ്ങള്‍ പരിശോധിക്കുന്നതിന് 2020 മുതല്‍ ആധാര്‍ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു.
ALSO READ: കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യത്തിനെതിരെ തെന്നിന്ത്യൻ സംസ്ഥാനത്ത് പ്രതിഷേധം
രണ്ടു വര്‍ഷത്തിനിടെ ജിഎസ്ടി ഇടപാടുകാരെന്ന പേരില്‍ നിരവധി പേര്‍ വ്യാജ ഇന്‍വോയ്‌സുകള്‍ തയാറാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. 2020 മുതല്‍ പുതിയ ഇടപാടുകാര്‍ക്ക് ജിഎസ്ടി രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കും.
പുതിയ തീരുമാനം നടപ്പിലാക്കുന്നത്തോടോ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ഇടപാടുകാരും ആധാര്‍ നല്‍കേണ്ടി വരും. നിലവില്‍ ജിഎസ്ടി രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമല്ലായിരുന്നു. ജിഎസ്ടി മന്ത്രിതല സമിതി അധ്യക്ഷനായ ബിഹാര്‍ ഉപമുഖമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments