സാക്രമെന്റോ: മായം കലര്‍ന്ന സൗന്ദര്യവര്‍ദ്ധക ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് 47കാരി ഗുരുതരാവസ്ഥയില്‍. കാലിഫോര്‍ണിയയിലാണ് സംഭവം. മെക്‌സിക്കോയില്‍ നിന്നുള്ള ഒരു സൗന്ദര്യവര്‍ദ്ധക ക്രീമാണ് ഇവര്‍ വാങ്ങിയിരുന്നത്. എന്നാല്‍ ഇത് ഉപയോഗിച്ചതോടെ ഇവക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു.
ALSO READ: മരട് ഫ്‌ളാറ്റ് വിഷയം; പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നഗരസഭ പുറത്തുവിട്ടു
സാക്രമെന്റോ സ്വദേശിനിയായ 47കാരി ജാലിസ്‌കോ ഫാര്‍മസിയില്‍ നിന്നാണ് സൗന്ദര്യവര്‍ദ്ധക വസ്തു വാങ്ങിയതെന്ന് കാലിഫോര്‍ണിയ ആരോഗ്യ അധികൃതര്‍ പറയുന്നു. ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് കൈയിലും മുഖത്തും മരവിപ്പനുഭവപ്പെടുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു. ഇവര്‍ക്ക് നടക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമാവുകയായിരുന്നു. ജൂലൈ മുതല്‍ ഇവര്‍ ആശുപത്രിയിലാണെന്ന് ബന്ധുക്കള്‍ പറയുന്നു.
ശരീരത്തിനെ ദോഷമായി ബാധിക്കുമെങ്കിലും ചില ക്രീമുകളില്‍ മെര്‍ക്കുറി ചേര്‍ക്കാറുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രായാധിക്യം മൂലമുണ്ടാകുന്ന പാടുകളും മറ്റും നീക്കം ചെയ്യാനാണിത്. ഇവരുടെ രക്തത്തില്‍ ലിറ്ററില്‍ 2,630 മൈക്രോഗ്രാം മെര്‍ക്കുറി ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. അനുവദനീയമായ നിലയുടെ 500 ഇരട്ടിയാണ് ഇത്. കാലിഫോര്‍ണിയയില്‍ അടുത്തകാലത്തായി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടിവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.
Post Your Comments