ദുബായ്•അഞ്ച് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 33 കാരനായ ഇന്ത്യന്‍ പ്രവാസിയെ യു.എ.ഇ കോടതി ആറുമാസം തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യൻ ഇലക്ട്രീഷ്യൻ കുട്ടിയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച് അനുചിതമായി സ്പർശിച്ചുവെന്നാണ് ആരോപണം. വില്ലയ്ക്കുള്ളില്‍ നിന്ന് കളിക്കുകയായിരുന്നു കുട്ടി. സംഭവം കണ്ട കുട്ടിയുടെ അമ്മാവനാണ് കുട്ടിയെ പ്രതിയില്‍ നിന്നും രക്ഷപ്പെടുത്തിയ്ടത്. തുടര്‍ന്ന് ഇയാള്‍ വിവരം കുട്ടിയുടെ പിതാവിനെ അറിയിക്കുയയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ ദുബായ് പോലീസില്‍ വിവരമറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനകം അപ്പീല്‍ കോടതിയെ സമീപിക്കാം.
Post Your Comments