Latest NewsUAENewsGulf

ബലാത്സംഗക്കേസില്‍ പിടിയിലായ ദുബായ് പ്രവാസി അതേ ആഴ്ച മറ്റൊരു യുവതിയേയും നിരവധി തവണ ബലാത്സംഗത്തിനിരയാക്കി

ദുബായ്•ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരനാണെന്ന് 32 കാരനായ നൈജീരിയന്‍ യുവാവ്, മറ്റൊരു സ്ത്രീയേയും അതേ ആഴ്ച ബലാത്സംഗത്തിനിരയാക്കി.

ഓൺലൈനിൽ കണ്ടുമുട്ടിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് ചൊവ്വാഴ്ച ദുബായ് കോടതി ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷൻ രേഖകൾ പ്രകാരം കഴിഞ്ഞ വർഷം ഡിസംബർ 29 ന് അൽ ബർഷ പോലീസ് സ്റ്റേഷനിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ജ്വല്ലറി ഡിസൈനറായി ജോലി ചെയ്യുന്ന പ്രതി പരാതിക്കാരിയായ ഉക്രേനിയക്കാരിയെ ക്യാബിൽ കാണാൻ പോയി. തുടര്‍ന്ന് അയാള്‍ അവളെ തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. കത്തിമുനയില്‍ നിര്‍ത്തി യുവതിയെ ആവര്‍ത്തിച്ച്‌ ബലാത്സംഗം ചെയ്തതായും പബ്ലിക് പ്രോസിക്യൂഷൻ രേഖകൾ പറയുന്നു.

തന്നെ നാല് തവണ ബലാത്സംഗം ചെയ്തുവെന്നും അടുത്ത ദിവസം തന്നോട പോകാൻ പറഞ്ഞുവെന്നും 33 കാരിയായ പരാതിക്കാരി പറഞ്ഞു.

ഈ വർഷം ജനുവരി നാലിന് , മറ്റൊരു സ്ത്രീയെ (53 കാരിയായ സെർബിയൻ) 20 തവണ ബലാത്സംഗം ചെയ്തതിന് പ്രതിയെ കോടതി ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതിക്ക് ഒരു വർഷം തടവും തുടര്‍ന്ന് നാടുകടത്തലുമാണ് വിധിച്ചത്.

പ്രോസിക്യൂഷൻ രേഖകൾ പ്രകാരം രണ്ട് സ്ത്രീകള്‍ക്കും പരസ്പരം ബന്ധമില്ല.

കേസിന്റെ വിചാരണ നവംബർ മൂന്നിന് തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button