കാബൂള്‍• ഭീകരന്‍ ഒസാമാ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം. അഫ്ഗാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ യു.എസ് സൈന്യം നടത്തിയ ഭീകര വിരുദ്ധ വേട്ടയിലാണ് അല്‍-ഖ്വൈദ നേതാവും ഒസാമ ബിന്‍ ലാദന്റെ മകനുമായ ഹംസ കൊല്ലപ്പെട്ടതെന്ന് ട്രംപ് ഭരണകൂടം പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്നാണ് ഓപ്പറേഷന്‍ നടന്നതെന്ന് വ്യക്തമല്ല.
2018 ലാണ് ഹംസയുടെ അവസാനത്തെ പരസ്യ പ്രസ്താവന അൽ ഖ്വൈദയുടെ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയത്.
ഒസാമയുടെ മരണത്തിന് ശേഷം ഹംസയായിരുന്നു അല്‍-ഖ്വൈദയെ നിയന്ത്രിച്ചിരുന്നത്. വിവിധ തീവ്രവാദ ഗ്രൂപ്പുകളെ ആസൂത്രണം ചെയ്യാനും കൈകാര്യം ചെയ്യാനും ഹംസ ബിൻ ലാദന് ഉത്തരവാദിത്തമുണ്ടായിരുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു.
Post Your Comments