റിയാദ്: സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ അരാംകോയുടെ പ്രധാന എണ്ണ സംസ്‌കരണ ശാലയില്‍ സ്‌ഫോടനവും തീപിടിത്തവും. ഡ്രോണ്‍ ആക്രമണത്തെ തുടർന്നാണ് സ്‌ഫോടനം ഉണ്ടായത്. തുടര്‍ന്ന് ഇവിടെ വന്‍ സ്ഫോടനവും തീപിടിത്തവുമുണ്ടായെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നാശനഷ്ടം സംബന്ധിച്ചും വ്യക്തതയില്ല. സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. പുറത്തുവന്ന വീഡിയോകളില്‍ വെടിയൊച്ച കേള്‍ക്കുന്നുണ്ട്. നിലവില്‍ തീ നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോര്‍ട്ട്.
Read also: പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് എയിംസ് ആശുപത്രി ശുചീകരിച്ച് ബിജെപി നേതാക്കൾ
Post Your Comments