Latest NewsNewsInternationalBusiness

ലോകത്തെ ഒന്നാം നമ്പർ കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ആപ്പിൾ : പിന്നിലാക്കിയത് ഗൾഫിലെ പ്രമുഖ എണ്ണക്കമ്പനിയെ

ന്യൂ ഡൽഹി : ലോകത്തെ ഒന്നാം നമ്പർ കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ആപ്പിൾ. അടുത്തിടെ പുറത്തുവന്ന പാദവാർഷിക കണക്കുകളിൽ, ഓഹരി മൂല്യത്തിൽ 7.1 ശതമാനത്തിന്റെ വർധനവാണ് ഗൾഫിലെ പ്രമുഖ എണ്ണക്കമ്പനി സൗദി അരാംകോയെ പിന്തള്ളി, ആപ്പിളിനെ ഒന്നാമനാക്കിയത്. ലോകത്തിന്റെ എല്ലാ മേഖലയിലും കോവിഡ് കാലത്തും ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ വർധിച്ചതാണ് കമ്പനിക്ക് നേട്ടമായത്.

ഏറ്റവും ഒടുവിൽ പുറത്തു വന്ന കണക്കുകൾ പ്രകാരം 412 ഡോളറാണ് ആപ്പിളിന്റെ ഓഹരി വില. ഇതോടെ വിപണി മൂലധനം 1.786 ലക്ഷം കോടി ഡോളറായി. സൗദി അരാംകോയുടേത് 1.76 ലക്ഷം കോടി ഡോളറാണ്. വ്യാഴാഴ്ചയും കമ്പനിയുടെ ഓഹരിവിലയിൽ ആറ് ശതനത്തിന്റെ വർധനവുണ്ടായിരുന്നു. ആപ്പിൾ കമ്പനിക്ക് എല്ലാ കാറ്റഗറികളും വരുമാനം ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button