റിയാദ് : എണ്ണ കമ്പനിയായ അരാംകോയ്ക്കു നേരെ ആക്രമണം നടത്തിയത് ആരെന്ന് അന്വേഷണ റിപ്പോര്‍ട്ട് . സൗദിയ്ക്കു നേരെയുണ്ടായ ആക്രമണം അമേരിക്കയ്ക്കുള്ള മറുപടി . ഇക്കഴിഞ്ഞ സെപ്തംബര്‍ 14-നായിരുന്നു എണ്ണഭീമനും ദേശീയ എണ്ണക്കമ്പനിയുമായ സൌദി അരാംകോക്ക് നേരെ ആക്രമണം നടന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അബ്ഖൈഖിലും ഖുറൈസിലുമായി 18 ഡ്രോണുകളും മൂന്ന് മിസൈലുകളും പതിച്ചത്.
Read also : ലോകത്തെ ഏറ്റവും വലിയ എണ്ണകമ്പനിയായ അരാംകോയ്ക്കു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം
അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനെന്നാണ് റോയിട്ടേഴ്സ് അന്വേഷണ റിപ്പോര്‍ട്ട്.
17 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൌദി സഖ്യസേന ഡ്രോണുകള്‍ പരിശോധിച്ച ശേഷം സ്ഥിരീകരിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടെന്ന് സൌദി പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ജൂണില്‍ തന്നെ ആക്രമണത്തിന് ഇറാന് ലക്ഷ്യമിട്ടിരുന്നു. യുഎസിനെ പ്രകോപിപ്പിക്കാനുള്ള സൌദി ആക്രമണത്തിന് അനുമതി നല്‍കിയത് ഇറാന് പ്രസിഡന്റ് തന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയ യുഎസായിരുന്നു ലക്ഷ്യം. എന്നാല്‍ നേരിട്ടുള്ള ആക്രമണം വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. ഇതിനാല്‍ യുഎസ് പൌരന്മാരെയും കേന്ദ്രങ്ങളേയും ഒഴിവാക്കി അവരുമായി മികച്ച ബന്ധമുള്ള സൌദിയെ ലക്ഷ്യം വെക്കുകയായിരുന്നു.
Post Your Comments