Latest NewsNewsIndia

ബിജെപി നേതാവ് കൊല്ലപ്പെട്ടു

പട്ന: പട്‌നയില്‍ ബിജെപി നേതാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിജെപിയുടെ മുന്‍ഗെറിലെ എസ്‌സി / എസ്ടി സെല്‍ പ്രസിഡന്റ് ദിനേശ് കോഡ (42)യെയാണ് ലഡായ്ടാന്‍ഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന സത്ഗര്‍വയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. മുന്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനായിരുന്നു കോഡ. അദ്ദേഹം പോലീസ് ഇന്‍ഫോര്‍മറാണെന്ന് ആരോപിച്ചുകൊണ്ട് നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ പേരില്‍ എഴുതിയ ലഘുലേഖ മൃതദേഹത്തില്‍ നിന്നും കണ്ടെത്തി. എന്നാല്‍ ഈ സംഘടനയ്ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് പോലീസ് പറയുന്നു.

ALSO READ: മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് പിന്തുണ നൽകി കോടിയേരി ബാലകൃഷ്‌ണൻ

കോഡയുടെ മൃതദേഹത്തിനടുത്ത് നിന്നും ഒരു മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയതായി മുന്‍ഗെര്‍ റേഞ്ച് ഡിഐജി മനു മഹാരാജ് പറഞ്ഞു. തങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് കേസ് അന്വേഷിച്ച് വരികയാണെന്നും കോഡയുമായി ശത്രുത പുലര്‍ത്തുന്ന ചില ആളുകളുമായി കൊലപാതകത്തിന് ബന്ധമുണ്ടെന്ന് കുടുംബാംഗങ്ങള്‍ സംശയിക്കുന്നതായം അദ്ദേഹം പറഞ്ഞു.

ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനയായ സിപിഐയുമായി (മാവോയിസ്റ്റ്) കോഡയ്ക്ക് നേരത്തെ ബന്ധമുണ്ടെന്ന് മുന്‍ഗര്‍ എസ്പി ഗൗരവ് മംഗ്ല പറഞ്ഞു. എന്നാല്‍ കഴിഞ്ഞ മൂന്ന്-നാല് വര്‍ഷമായി മാവോയിസ്റ്റുമായി ബന്ധപ്പെട്ട ഒരു സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നില്ല. കോഡയുടെ ബന്ധുക്കളില്‍ 21 പേര്‍ പോലീസ് നിരീക്ഷണത്തിലാണെന്നും മംഗ്ല പറഞ്ഞു. കുടുംബത്തോടുള്ള മുന്‍ വൈരാഗ്യമായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.
കോഡയുടെ ഭാര്യ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയാണ്.

ALSO READ: ഡ്യൂട്ടിക്കിടെ കൈത്തണ്ടയില്‍ പിടിമുറുക്കിയ കൈകള്‍ക്ക് അവര്‍ താങ്ങായി, വഴിയാത്രക്കാരനെ മരണത്തില്‍ നിന്നും രക്ഷിച്ചത് പോലീസുകാരിയുടെ സമയോചിത ഇടപെടല്‍

മൃതദേഹത്തിനടുത്ത് കണ്ടെത്തിയ ലഘുലേഖയില്‍, കോഡയുടെ പേരില്‍ കൊള്ളയടിക്കല്‍, പണം ദുരുപയോഗം ചെയ്യുക, പോലീസ് ഇന്‍ഫോര്‍മറായി പ്രവര്‍ത്തിക്കുക, പോലീസ് ഉദ്യോഗസ്ഥരുമായുള്ള സൗഹൃദം മുതലെടുത്ത് ചില പ്രദേശവാസികളെ ഭീഷണിപ്പെടുത്തല്‍ എന്നീ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

പാര്‍ട്ടിയുടെ എസ്സി / എസ്ടി മോര്‍ച്ച മേധാവിയായിരുന്നു കോഡയെന്നും ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും ബിജെപി മുന്‍ഗേര്‍ ജില്ലാ പ്രസിഡന്റ് ലാല്‍ മോഹന്‍ ഗുപ്ത പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷമായി കോഡ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കൊലപാതകം പാര്‍ട്ടി പ്രവര്‍ത്തകരെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സ്കാൻ ചെയ്യുന്നതിനിടെ ഗർഭസ്ഥ ശിശുവിന്റെ മുഖം കണ്ട് ഞെട്ടിത്തരിച്ച് ഗർഭിണി

shortlink

Related Articles

Post Your Comments

Related Articles


Back to top button