അന്റാര്‍ട്ടിക്കയിലെ മഞ്ഞ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പരിഹാര മാര്‍ഗവുമായി ഗവേഷകര്‍. കൃത്രിമ മഞ്ഞുവീഴ്ചയുണ്ടാക്കിയാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. കാലാവസ്ഥാ വ്യതിയാനം അന്റാര്‍ട്ടിക്കയെ വളരെ അപകടകരമായ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി അന്റാര്‍ട്ടിക്കയില്‍ വന്‍തോതിലാണ് മഞ്ഞ് ഉരുകുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വലുപ്പമുള്ള മഞ്ഞുപാളികളാണ് ഇവിടെ ഉരുകിയില്ലാതാകുന്നത്. മഞ്ഞുപാളി വേര്‍പെട്ടുപോകുന്നതും വര്‍ധിക്കുകയാണ്. അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കൂടിയതിന്റെ ഫലമായുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളാണ് ഈ അവസ്ഥയ്ക്ക് പിന്നില്‍.
ALSO READ: മരടിലെ ഫ്ളാറ്റ് പൊളിക്കൽ; മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല
ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ഗവേഷകരുടെ ഭാഗത്തുനിന്നും വലിയരീതിയിലുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അന്റാര്‍ട്ടിക്കയിലേക്ക് കൃത്രിമമായി മഞ്ഞെത്തിക്കാനാണ് ഗവേഷകര്‍ നല്‍കുന്ന നിര്‍ദേശം. കൃത്രിമ മഞ്ഞുവീഴ്ചയുണ്ടാക്കുന്നത് മഞ്ഞുപാളികള്‍ ബലമുള്ളതാക്കാനും വിള്ളലുകളുണ്ടാകുന്നത് തടയാനും സഹായകമാകുമെന്നും ഗവേഷകര്‍ പറയുന്നു.
ALSO READ: കോളേജിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ തകർത്ത നിലയിൽ
എന്നാല്‍ ഏകദേശം 12000 -ത്തിലധികം നൂതന സംവിധാനങ്ങളുള്ള കാറ്റാടി യന്ത്രങ്ങളെങ്കിലും ഈ പദ്ധതിക്കാവശ്യമായ ഊര്‍ജ്ജം ലഭ്യമാക്കുന്നതിന് ആവശ്യമാണ്. അതിനാല്‍ തന്നെ ഈ പദ്ധതി ഏറെ ചിലവേറിയതാണ്. സമുദ്രത്തില്‍ നിന്നായിരിക്കും കൃത്രിമ മഞ്ഞ് സൃഷ്ടിക്കുന്നത്. അന്റാര്‍ട്ടിക്കിന് ചുറ്റുമുള്ള സമുദ്രജലത്തെ തന്നെ മഞ്ഞാക്കി മാറ്റുകയാണ് ചെയ്യുക. സ്‌കേറ്റിങ് റിസോര്‍ട്ടുകളിലും മറ്റും ഇത്തരത്തില്‍ ചെയ്യാറുണ്ട്. അവിടെ ഉപയോഗിക്കുന്നതുപോലെയുള്ള യന്ത്രങ്ങളുപയോഗിക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇതിനായി സമുദ്രജലത്തിലെ ഉപ്പ് നീക്കം ചെയ്യേണ്ടതുണ്ട്. ശേഷം, ഈ വെള്ളം മൈനസ് ഡിഗ്രിക്ക് താഴെ താപനിലയിലൂടെ കടത്തിവിട്ട് അത് മഞ്ഞാക്കി വീഴ്ത്തുകയാണ് ചെയ്യേണ്ടത്.
Post Your Comments