ശ്രീനഗർ: ജമ്മു കാശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ഹിമപാത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി. ബന്ദിപ്പോർ, ബാരമുളള, കുപ്വാര എന്നിവിടങ്ങളിലാണ് ഹിമപാതം അനുഭവപ്പെടുക. അപകടസാധ്യത കുറഞ്ഞ ഹിമപാതമാണെങ്കിലും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അധികൃതർ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദേശങ്ങൾ സമയബന്ധിതമായി തന്നെ പാലിക്കേണ്ടതാണ്.
ജമ്മു കാശ്മീരിൽ അതിശൈത്യം ആരംഭിച്ചതോടെ താപനില 9 ഡിഗ്രി സെൽഷ്യസായി താഴ്ന്നിട്ടുണ്ട് . നിലവിൽ, ജമ്മു കാശ്മീരിലെ പല താഴ്‌വരകളും പൂർണ്ണമായും മഞ്ഞിൽ മൂടിയിരിക്കുകയാണ്. ഇതോടെ, ഗതാഗത സംവിധാനങ്ങളും താറുമാറായിട്ടുണ്ട്. മഞ്ഞുവീഴ്ച തുടരുന്നതിനാൽ ജമ്മുകാശ്മീരിലേക്കുള്ള നിരവധി വിമാനങ്ങളാണ് റദ്ദ് ചെയ്തത്. വരും മാസങ്ങളിലും സമാനമായ കാലാവസ്ഥ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
Also Read: പഴയ കോച്ചുകൾ ഇനി ഉപയോഗ ശൂന്യമാകില്ല! ആഡംബര തുല്യമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
Post Your Comments