കുളു: ഹിമാചൽപ്രദേശിൽ കനത്ത മഞ്ഞുവീഴ്ച. അപകടകരമായ രീതിയിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടതോടെ 168 റോഡുകൾ പൂർണമായും അടച്ചു. ഈ റോഡുകളിലെ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. ഇന്നലെ രാത്രി മുതലാണ് ഹിമാചൽ പ്രദേശിന്റെ പലയിടങ്ങളിലും വലിയ രീതിയിൽ മഞ്ഞുവീഴ്ച ആരംഭിച്ചത്. റോഹ്തങ് പാസിലെ അടൽ ടണലിലും മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്. പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം, ഏപ്രിൽ നാല് വരെ മഞ്ഞുവീഴ്ച തുടരുന്നതാണ്.
ഉയർന്ന പ്രദേശങ്ങളിലും ഗോത്ര മേഖലകളിലും മഞ്ഞുവീഴ്ച അതിശക്തമായിട്ടുണ്ട്. മൂന്ന് ദേശീയപാതകളിൽ ഉൾപ്പെടെയാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. അതേസമയം, താഴ്ന്ന പ്രദേശങ്ങളിൽ ആലിപ്പഴ വീഴ്ച ആരംഭിച്ചിട്ടുണ്ട്. നിലവിൽ, ചമ്പ, കാൻഗ്ര, കുളു, മണ്ഡി, ഷിംല, സോളൻ, ലാഹൗൾ-സ്പ്തി എന്നീ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. റോഡിലെ മഞ്ഞുരുകി അവ നീക്കം ചെയ്താൽ മാത്രമേ ഇനി ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുകയുള്ളൂ.
Also Read: സുഗന്ധഗിരി മരം മുറികേസ്: വകുപ്പുതല അന്വേഷണത്തിന് പിന്നാലെ 2 വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി
Post Your Comments