തൃശൂര്‍: തൃശൂര്‍ മാപ്രാണത്ത് ലോട്ടറി വ്യാപാരി കുത്തേറ്റ് മരിച്ചു. മാപ്രാണം സ്വദേശി രാജന്‍ (65) ആണു കൊല്ലപ്പെട്ടത്. വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാപ്രാണം വര്‍ണ തിയേറ്റര്‍ നടത്തിപ്പുകാരനും ജീവനക്കാരുമാണ് രാജനെ ആക്രമിച്ചത്. തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ ഇവര്‍ രാജനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.
ALSO READ: സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാൻ ആറ് മാസത്തെ ശമ്പളം സംഭാവന നല്‍കി ത്രിപുര മുഖ്യമന്ത്രി
തിയേറ്ററിനു സമീപം വെള്ളിയാഴ്ച അര്‍ധ രാത്രിയായിരുന്നു സംഭവം. സിനിമ കാണാന്‍ വരുന്നവര്‍ തൊട്ടടുത്ത വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നേരത്തേ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. മരിച്ച രാജന്റെ വീട് തിയേറ്ററിനു തൊട്ടടുത്താണ്. രാജനും മരുമകന്‍ വിനുവും പാര്‍ക്കിങ്ങിനെ ചൊല്ലി പരാതി ഉന്നയിക്കുകയും പിന്നാലെ തര്‍ക്കവും ഉണ്ടാവുകയും ചെയ്തു. അതിനു ശേഷമാണ് തിയേറ്റര്‍ നടത്തിപ്പുകാരനും 3 ജീവനക്കാരും ചേര്‍ന്ന് ഇവരുടെ വീട്ടില്‍ കയറി അക്രമം നടത്തിയത്.
ALSO READ: ജോക്കർ വൈറസ് ഭീഷണി; ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യേണ്ട ആപ്പുകൾ ഇവയൊക്കെ
കത്തിയും വടിവാളുകളുമായി വീട്ടില്‍ കയറിയ സംഘം രാജനെയും വിനുവിനെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റ രാജന്‍ രക്തം വാര്‍ന്ന് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മരുമകന്‍ വിനുവിന്റെ തലയില്‍ ബിയര്‍ കുപ്പികൊണ്ടുള്ള അടിയേറ്റിരുന്നു. കൊലപാതകത്തിന് ശേഷം തിയേറ്റര്‍ നടത്തിപ്പുകാര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ALSO READ: സ്വർണം കടത്തുന്നത് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച്; മരണം വരെ സംഭവിക്കാവുന്ന കള്ളക്കടത്ത് രീതി ഇങ്ങനെ
Post Your Comments