കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറത്ത് മലയാളിയുടെ പ്രിയപ്പെട്ട മൽസ്യമായ മത്തി നിറഞ്ഞ വിസ്മയ ചാകര കാഴ്ച. തീരത്ത് എല്ലായിടത്തും നാലുകിലോമീറ്റർ നീളത്തിൽ പിടയ്ക്കുന്ന മത്തി ചിതറിക്കിടന്നു. ചട്ടിയും കലവുമെന്നുവേണ്ട, കൈയിൽ കിട്ടിയ പാത്രങ്ങളൊക്കെയായി ആളുകൾ ഓടിയെത്തി മത്തി വാരിയെടുത്തു. കാഞ്ഞങ്ങാടിന്റെ തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ് മത്തിച്ചാകരയുണ്ടായത്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ചിത്താരിതീരത്ത് മത്തിയുമായി തിരമാലകളെത്തുന്നത് കണ്ടത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരുന്നു ഇത്. ചിത്താരിയിൽ അഴിമുഖം മുതൽ ചേറ്റുകുണ്ട് വരെ നാലുകിലോമീറ്റർ നീളത്തിലും അജാനൂരിൽ അഴിമുഖത്തോട് ചേർന്ന് തെക്കോട്ട് രണ്ടുകിലോമീറ്റർ ദൂരംവരെയുമാണ് മത്തികൾ ഒഴുകിപ്പരന്നെത്തിയത്.
ALSO READ: പാലായിൽ യു ഡി എഫ് പൊതുയോഗത്തിൽ ജോസഫ് പങ്കെടുക്കുന്നു
മുക്കാൽ മണിക്കൂറിലേറെ നീണ്ട പ്രതിഭാസം. കടപ്പുറത്തുനിന്നും മറ്റിടങ്ങളിൽനിന്നും ആളുകൾ കൂട്ടമായെത്തി മീൻ വാരിക്കോരിക്കൊണ്ടുപ്പോയി. ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ ഓരോ തിരമാലയിലും ധാരാളം മീൻ നിറഞ്ഞു. കൂറ്റൻ തീരമാലകൾ അലയടിച്ചെത്തുമ്പോൾ മത്തികൾ ഉയർന്ന് ചിതറിത്തെറിച്ചു.
Post Your Comments