അബുദാബി: അബുദാബിയിലെ ഒരു പാലത്തിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച യുവതിയെ കനേഡിയൻ പ്രവാസി രക്ഷിച്ചു. അബുദാബി പോലീസ് വെള്ളിയാഴ്ച ഇയാളുടെ പ്രവർത്തിക്ക് ബഹുമതി നൽകി.
പാലത്തിൽ നിന്ന് ചാടാൻ ശ്രമിക്കുന്ന സ്ത്രീയെ കനേഡിയൻ പ്രവാസി കാണുകയും യുവതിയെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുകയുമാണ് യുവാവ് ചെയ്‌തത്. അതിനുശേഷം ഇയാൾ പൊലിസിനെ വിവരമറിയിച്ചു.
അബുദാബി പൊലീസിലെ ക്രിമിനൽ സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റഷ്ദി പ്രവാസി യുവാവിന്റെ പ്രവർത്തിയെ പ്രശംസിച്ചു. യുവാവിന്റെ പ്രവർത്തി മറ്റുള്ളവർക്ക് പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലങ്ങളിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിച്ച നിരവധി കേസുകൾ യുഎഇയിൽ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷാർജ-അൽ ധൈദ് റോഡിലെ ഹൈവേ പാലത്തിൽ നിന്ന് ചാടി 38 കാരിയായ ഏഷ്യൻ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.
Post Your Comments