പാലാ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പലരും ശബരിമല വിഷയം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചു. എന്നാൽ പാലാ ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
എസ്.എന്‍.ഡി.പി. സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. ഓരോ സംഘടനയ്ക്കും അവരുടേതായ നിലപാടുകളുണ്ട്. എന്‍.എസ്.എസ്. നേരത്തെയുള്ളതുപോലെ സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ- അദ്ദേഹം വിശദീകരിച്ചു. ഇടതുമുന്നണിക്ക് എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള ഒരു സംഘടനയോടും ശത്രുതയില്ലെന്നും പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ്. സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു.
ഇപ്പോള്‍ യു.ഡി.എഫിലും പ്രശ്‌നങ്ങളാണ്. യു.ഡി.എഫുകാര്‍ തന്നെ ഇപ്പോള്‍ യോജിച്ചുനില്‍ക്കുന്നില്ല. അങ്ങനെയുള്ളപ്പോള്‍ ജനങ്ങള്‍ എങ്ങനെ യു.ഡി.എഫിന് വോട്ടുചെയ്യുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി ചോദിച്ചു. പാലായില്‍ മാണി സി.കാപ്പന് അനുകൂലമായ സാഹചര്യമാണ്. കെ.എം.മാണി ദീര്‍ഘകാലം പ്രതിനിധീകരിച്ചിട്ടും പാലായില്‍ കുടിവെള്ള പ്രശ്‌നം ഉള്‍പ്പെടെയുള്ള വികസന മുരടിപ്പുകള്‍ നിലനില്‍ക്കുന്നു. ഇത്രയുംകാലം വിജയിച്ചിട്ടും യു.ഡി.എഫ്. പാലാ മണ്ഡലത്തെ അവഗണിക്കുകയാണ് ചെയ്തത്. കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments