KeralaLatest NewsNews

കിഫ്ബിയെ ചൊല്ലി വിവാദം പുകയുന്നു, ഓഡിറ്റ് ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നത് കോടികളുടെ കുംഭകോണം മറച്ചുവെക്കാനാണെന്ന് ബിജെപി നേതാവ്

തിരുവനന്തപുരം: കിഫ്ബിയിലും കിയാലിലും സമഗ്ര ഓഡിറ്റ് ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നത് കോടികളുടെ കുംഭകോണം മറച്ചുവെക്കാനാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. അതേസമയം സർക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

ALSO READ: ആൻഡ്രോയിഡ് ആപ്പുകളെ തകർക്കാൻ ‘ജോക്കർ’ എത്തി; മാൽവെയർ ഭീതിയിൽ ടെക്ക് ലോകം

കിഫ്ബിയുടെയും കിയാലിന്‍റെയും സമഗ്ര ഓഡിറ്റിന് സിഎജിക്ക് അനുമതി നിഷേധിച്ചതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന് വി ഡി സതീശന്‍ ആരോപിച്ചു. ഓഡിറ്റിനെ സർക്കാർ ഭയക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ALSO READ: മരട് ഫ്ലാറ്റ് പൊളിച്ചു നീക്കൽ: മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..? ഷമ്മി തിലകൻ പ്രതികരിക്കുന്നു

സി എ ജി ഓഡിറ്റ് വേണ്ടെന്ന് വെച്ചതിൽ മുഖ്യമന്ത്രി മറുപടി പറയണം. ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രവർത്തനങ്ങൾ ദുരൂഹമാണെന്നും കൃഷ്ണദാസ് ആരോപിച്ചു. കിഫ്ബിയുടെ വരവ് ചെലവ് കണക്ക് സിഎജിയെ കാണിക്കില്ല എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് അഴിമതി ഉള്ളത് കൊണ്ടാണെന്ന് പി കെ കൃഷ്ണദാസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button