Latest NewsKeralaNews

മില്‍മ ഉല്‍പന്നങ്ങള്‍ക്ക് പ്രിയമേറുന്നു; ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പന

കൊച്ചി: ഓണക്കാലത്ത് മില്‍മ ഉല്‍പന്നങ്ങള്‍ക്ക് റെക്കോര്‍ഡ് വില്‍പ്പന. ഉത്രാടം നാളില്‍ മാത്രം ഒരു കോടി പതിനേഴ് ലക്ഷത്തി അറുപതിനായിരം രൂപയുടെ വിറ്റുവരവാണ് മില്‍മയ്ക്ക് ഉണ്ടായത്. നാല്‍പത്തിയാറ് ലക്ഷത്തി അറുപതിനായിരം ലിറ്റര്‍ പാലാണ് മില്‍മിയിലൂടെ വിറ്റുപോയത്. തൈരിനും ആവശ്യക്കാരേറെയായിരുന്നു. അഞ്ച് ലക്ഷത്തി എണ്‍പത്തിയൊന്‍പതിനായിരം ലിറ്റര്‍ തൈരും വിറ്റുപോയി. ഇത് മില്‍മയുടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില്‍പനയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍.

ALSO READ: കുതിരപ്പുറത്തു നിന്ന് വീണ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്; പരിശീലകന് ശിക്ഷ വിധിച്ച് കോടതി

ഓണക്കാലത്തെ വിപണി പ്രതീക്ഷിച്ച് മില്‍മ കര്‍ണാടയില്‍ നിന്നും പാലെത്തിച്ചിരുന്നു. കേരളത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് ശേഖരിച്ചത് കൂടാതെ കര്‍ണ്ണാടക മില്‍ക് ഫെഡറേഷനില്‍ നിന്ന് കൂടി പാല്‍ വാങ്ങിയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. കേരളത്തിലെ പാലുത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്നായിരുന്നു മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടി പാല്‍ വാങ്ങാന്‍ മില്‍മ നിര്‍ബന്ധിതരായത്. കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച മൊബൈല്‍ ആപ്പ് വഴിയുള്ള വില്‍പനയ്ക്കും മികച്ച പ്രതികരണമായിരുന്നു. കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണൂറ് പാക്കറ്റിലധികം പാലാണ് മൊബൈല്‍ ആപ്പ് വഴി വിറ്റഴിച്ചതെന്നാണ് കണക്ക്. മില്‍മ ഉല്‍പന്നങ്ങള്‍ക്ക് നേരത്തെ വില കൂട്ടിയിരുന്നു. ഓണക്കാലം പരിഗണിച്ച് പ്രാബല്യത്തില്‍ വരുത്താതിരുന്ന വില വര്‍ദ്ധനവ് ഈ മാസം തന്നെ നടപ്പാക്കാനാണ് മില്‍മ ഫെഡറേഷന്റെ തീരുമാനം.

ALSO READ: ‘നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഇന്ത്യയുമായി അപ്രതീക്ഷിത യുദ്ധത്തിന് സാധ്യത’; വിവാദ പ്രസ്താവനയുമായി പാക് വിദേശകാര്യ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button