UAELatest NewsNewsGulf

കുതിരപ്പുറത്തു നിന്ന് വീണ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്; പരിശീലകന് ശിക്ഷ വിധിച്ച് കോടതി

അബുദാബി: കുതിരപ്പുറത്ത് നിന്നും വീണ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ കുതിര സവാരി പരിശീലകന് ആറ് മാസം തടവ് വിധിച്ച് കോടതി. സവാരിക്കിടെ ഇടഞ്ഞ കുതിര തന്റെ മുന്‍കാലുകളുയര്‍ത്തി പെണ്‍കുട്ടിയെ കുടഞ്ഞ് താഴെയെറിയുകയായിരുന്നു. സംഭവത്തില്‍ 15 വയസുള്ള പെണ്‍കുട്ടിയുടെ തലയ്ക്ക്് സാരമായി പരിക്കേറ്റു. പെണ്‍കുട്ടി കുതിര സവാരി പഠിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് കോടതിയുടെ ഔ്യോഗിക രേഖകളില്‍ പറയുന്നു.

ALSO READ: മൂന്നു മക്കളെയും ഭാര്യയേയും ഉപേക്ഷിച്ചു വീട്ടമ്മക്കൊപ്പം ഒളിച്ചോടി: യുവ ഗായകനെതിരെ കോഴിക്കോട് മുത്തലാഖ് കേസ്

പരിശീലകന്‍ അവളെ അടിസ്ഥാനകാര്യങ്ങള്‍ പഠിപ്പിച്ച ശേഷം സ്വന്തമായി കുതിര സവാരിക്ക് പോയ സമയത്താണ് അപകടം നടന്നത്. കുതിരയുടെ നടത്തത്തിലും മറ്റും സംശയം തോന്നിയ പെണ്‍കുട്ടി അതിനെ തൊടാനും അനുനയിപ്പിക്കാനും ശ്രമിച്ചിരുന്നു. ഇക്കാര്യം അവള്‍ കോച്ചിനോട് സംസാരിച്ചുവെങ്കിലും അദ്ദേഹം പെണ്‍കുട്ടിയെ ശകാരിക്കുകയാണ് ചെയ്തത്. കുതിര ദേഷ്യത്തിലാണെന്ന് ട്രെയിനര്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് പരിശീലകന്‍ അവളെ തനിച്ചാക്കി മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ പോവുകയായിരുന്നു.

ALSO READ: പാക്കിസ്ഥാൻ കാശ്മീരിൽ ഭീകരാക്രമണം നടത്താൻ ശ്രമിക്കുന്നതിനെതിരെ ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍

കുതിരയെ അവിടെ നിന്നും മാറ്റാന്‍ കോച്ച് സഹായിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അയാള്‍ ഒരു വടികൊണ്ട് കുതിരയെ അടിച്ചു. ഭയന്നുപോയ കുതിര ഓടുകയും മുന്‍കാലുകള്‍ ഉയര്‍ത്തി പെണ്‍കുട്ടിയെ താഴെയിടുകയും ചെയ്തു. വീഴ്ചയില്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സവാരി നടത്തുന്നതിന് ആവശ്യമായ പരിശീലനം നേടിയിട്ടില്ലാത്ത പെണ്‍കുട്ടിയെ കുതിരപ്പുറത്ത് തനിച്ചിരുത്തി പോയത് പരിശീലകന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണെന്നും അതാണ് കുതിരപ്പുറത്തുനിന്നും വീഴാന്‍ കാരണമായതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പരിശീലകന്‍ അശ്രദ്ധനാണെന്നും പരിശീലനത്തിന് വേണ്ട മുന്‍കരുതലുകളും നടപടി ക്രമങ്ങളും അദ്ദേഹം ലംഘിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. അബുദാബി ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആറുമാസം തടവ് ശിക്ഷ വിധിച്ചത്. മൂന്ന് വര്‍ഷത്തെ അധിക സസ്‌പെന്‍ഷനും നല്‍കിയിട്ടുണ്ട്.

ALSO READ: സോ​ണി​യ ഗാ​ന്ധി ഇന്ന് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തും; ഉദ്ദേശ്യമിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button