ഇസ്ലാമാബാദ്: ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ തുടരുകയാണെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. ജനീവയില്‍ വെച്ചു നടന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുവേയാണ് ഖുറേഷി ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും മനസ്സിലാക്കുന്നുണ്ടെന്നും എന്നാല്‍ അപ്രതീക്ഷിത യുദ്ധം തളളിക്കളയാനാവില്ലെന്നും ഈ സാഹചര്യം തുടരുകയാണെങ്കില്‍ എന്തും നടക്കുമെന്നും ഖുറേഷി പറഞ്ഞു.
ALSO READ: വാഹനാപകടം; തീര്‍ത്ഥാടനത്തിന് പോയ നാല് മലയാളികള്‍ മരിച്ചു
ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്ചലെറ്റ് ഈ പ്രദേശം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഖുറേഷി വ്യക്തമാക്കി. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ഇക്കാര്യം ബാച്ച്ലെറ്റുമായി സംസാരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍, പാക്കിസ്ഥാന് മേഖലകള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തോട് താന്‍ ആശ്യപ്പെട്ടിട്ടുണ്ടെന്നും ഖുറേഷി പറഞ്ഞു.
ALSO READ: പാക്കിസ്ഥാൻ കാശ്മീരിൽ ഭീകരാക്രമണം നടത്താൻ ശ്രമിക്കുന്നതിനെതിരെ ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍
ഹൈക്കമ്മീഷണര്‍ രണ്ട് സ്ഥലവും സന്ദര്‍ശിച്ച് വസ്തു നിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും യഥാര്‍ത്ഥ സാഹചര്യം ലോകം അറിയണമെന്നും പറഞ്ഞ ഖുറേഷി സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുളള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുളള സാധ്യതയും തളളി. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു മധ്യസ്ഥന്‍ ആവശ്യമാണെന്നാണ് ഖുറേഷി അഭിപ്രായപ്പെട്ടത്. യുഎസിന് ഈ മേഖലയില്‍ കാര്യമായ സ്വാധീനമുണ്ടെന്നും അതിനാല്‍ തന്നെ അവര്‍ മധ്യസ്ഥസ്ഥാനം വഹിക്കുന്നതായിരിക്കും ഏറെ ഉചിതമെന്നും ഖുറേഷി പറഞ്ഞു.
സൗദി, യുഎഇ മന്ത്രിമാര്‍ പാക്കിസ്ഥാനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നുവെന്ന് പാകിസ്ഥാന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു .യുഎഇ, സൗദി മന്ത്രിമാര്‍ കഴിഞ്ഞയാഴ്ച പാകിസ്ഥാന് സന്ദര്‍ശിക്കുകയും ഖുറേഷി, പ്രധാനമന്ത്രി ഇമ്രാന് ഖാന്, സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ജമ്മു കശ്മീര്‍ പ്രശ്നത്തിലുള്ള ചൈനയുടെ നിലപാടിനെ അഭിനന്ദിച്ച പാക്കിസ്ഥാന് പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച തുര്‍ക്കിയുടെയും മലേഷ്യയുടെയും ആശങ്കകളെക്കുറിച്ചും വ്യക്തമാക്കി.
ALSO READ: സോണിയ ഗാന്ധി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും; ഉദ്ദേശ്യമിങ്ങനെ
Post Your Comments