KeralaLatest NewsNews

ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് റിസര്‍ച്ച് സെന്ററിന് ഭീകരാക്രമണ ഭീഷണി. ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലില്‍ 50 കിലോമീറ്റര്‍ ദുരത്തില്‍ വരെ പരിശോധന ശക്തമാക്കുകയും നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. മത്സ്യ ബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്.

കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ പോലീസ് സിഐഎസ്എഫ് എന്നീ സേനകളുടെ നേതൃത്വത്തിലാണ് സുരക്ഷ ശക്തമാക്കിയത്. സമീപത്തെ പല പ്രദേശത്തും തിരച്ചില്‍ ശക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിനും സുരക്ഷ വര്‍ധിപ്പിച്ചു. അതേസമയം ശ്രീഹരിക്കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് സംശയാസ്പദകരമായ സാഹചര്യത്തില്‍ കണ്ട രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

READ ALSO: എ.ഐ.എ.ഡി.എം.കെ നേതാവിന്റെ ഹോര്‍ഡിങ് മറിഞ്ഞ് വീണ് യുവതിക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments


Back to top button