കാശ്മീർ: ജമ്മു കാശ്മീരിൽ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ അസ്റാർ മരണത്തിന് കീഴടങ്ങി. ജമ്മു-കശ്മീരിലെ സൗറക്കടുത്ത ഇലാഹി ബാഘിൽ പെല്ലറ്റ് വെടിയേറ്റ് മരണത്തിനു കീഴടങ്ങിയ അസ്റാർ വാനിയെന്ന പത്താംക്ലാസുകാരനാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ വേദന നിറഞ്ഞ വാർത്ത.
ALSO READ: ബിജെപിയുടെ കൊടി ഉയർത്തിയാൽ തല്ലുമെന്ന ഭീഷണിയുമായി കോൺഗ്രസ്സ് എം എൽ എ
ഈ തെരുവിലെ വിരാട് എന്നായിരുന്നു എല്ലാവരും അവനെ വിളിച്ചിരുന്നത്. അവൻ്റെ മൊബൈൽ സ്ക്രീൻസേവർ പോലും കോലിയുടെ പടമായിരുന്നു.
ഷേരെ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എസ്കെഐഎംഎസ്) ചികിസ്തയിലായിരുന്ന ഈ 17കാരൻ കഴിഞ്ഞയാഴ്ച ജീവൻ വെടിഞ്ഞു. മരണ കാരണം പെല്ലറ്റും ഷെല്ലും കൊണ്ടുള്ള പരിക്കാണെന്ന് ആശുപത്രി രേഖകൾ പറയുന്നു. ആഗസ്റ്റ് ആറിന് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെയാണ് കണ്ണീർവാതക ഷെല്ലും പെല്ലറ്റും ഏറ്റ് അസ്റാറിനു ഗുരുതര പരിക്കേറ്റത്.
ALSO READ: പിഎന്‍ബി തട്ടിപ്പ്; നീരവ് മോദിയുടെ സഹോദരനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്
ഓൺലൈൻ വാർത്താ പോർട്ടലായ ‘ദി പ്രിൻറ്’ ആണ് മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ടത്. അതേസമയം, കല്ലേറിൽ പരിക്കേറ്റതാണെന്ന് ആദ്യം പ്രതികരിച്ച ജമ്മു-കശ്മീർ പൊലീസ്, മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മലക്കം മറിഞ്ഞു. അതിൽ അവ്യക്തതകളുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നുമാണ് ഇപ്പോൾ അവരുടെ നിലപാട്. മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ തെറിച്ചുവീണ പന്തെടുക്കാൻ പോയ അസ്റാറിനു നേരെ ആദ്യം വന്നത് കണ്ണീർവാതക ഷെൽ ആയിരുന്നു. അതോടെ കണ്ണുകാണാതായ അവൻ നിലത്തിരുന്നു. തുടർന്നാണ് മുഖം ലക്ഷ്യമാക്കി പെല്ലറ്റ് വെടി വന്നതെന്ന് ദൃക്സാക്ഷിയായ സഹോദരൻ പറയുന്നു.
Post Your Comments