Latest NewsNewsIndia

ബിജെപിയുടെ കൊടി ഉയർത്തിയാൽ തല്ലുമെന്ന ഭീഷണിയുമായി കോൺഗ്രസ്സ് എം എൽ എ

നാഗ്പുർ: ബിജെപിയുടെ കൊടി ഉയർത്തിയാൽ തല്ലുമെന്ന ഭീഷണിയുമായി കോൺഗ്രസ്സ് എം എൽ എ. നാഗ്പുരിലെ കൽമേശ്വർ എം എൽ എ സുനിൽ കേദാറാണ് ഭീഷണിയുമായി രംഗത്തെത്തിയത്. വിദർഭയിലെ സില്വാദ ഗ്രാമത്തിലെ ജനങ്ങളെയാണ് കേദാർ ഭീഷണിപ്പെടുത്തിയത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ കൊടിയും പിടിച്ച് ചിലർ പോകുന്നത് കണ്ടു. ആ കൊടി ഇനി മേലിൽ ഇവിടെ കണ്ടു പോകരുത്. അങ്ങനെ കാണാൻ ഇട വന്നാൽ അതിന് കാരണക്കാരായവരെ വീട്ടിൽ നിന്നും വലിച്ചിറക്കി തല്ലി ശരിപ്പെടുത്തുമെന്നായിരുന്നു കേദാർ വ്യക്തമാക്കിയത്. ഇതോടെ ജനങ്ങളെ ഭീഷണിപ്പെടുത്തിയ സുനിൽ കേദാർ പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം അയാളെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Read also: കൈയ്യടിക്ക് വേണ്ടിയും വോട്ടിന് വേണ്ടിയും നല്ല നിയമങ്ങള്‍ മാറ്റരുത്; പുതുക്കിയ ഗതാഗത നിയമത്തിൽ നിലപാട് വ്യക്തമാക്കി വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button