ദുബായ്: ബ്ലാക്ക് മെയില്‍ ചെയ്ത് 194,000 ദിര്‍ഹം തട്ടിയെടുത്തെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ 28 കാരനെതിരെ കേസ്. ദുബായില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയ ജോര്‍ദാന്‍ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. തന്റെ മൊബൈല്‍ ഫോണ്‍ യുവാവ് കൈക്കലാക്കിയതായും അതിലുണ്ടായിരുന്ന ഹിജാബ് ( ശിരോവസ്ത്രം) ധരിക്കാത്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ഈ ഫോട്ടോകള്‍ യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് അയച്ചു നല്‍കുമെന്നായിരുന്നു ഭീഷണി. യുവതിയുടെ പിതാവിനെതിരെ ജോര്‍ദാനിലെയും സൗദി അറേബ്യയിലെയും പോലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ALSO READ: കശ്മീർ വിഷയം : 60 രാജ്യങ്ങളുടെ പിന്തുണയുണ്ട്, എന്നാൽ ഏതൊക്കെയെന്ന് പേര് പറയില്ലെന്ന് പാകിസ്ഥാന്‍
29 കാരിയായ ജോര്‍ദാനിയന്‍ സ്വദേശിയാണ് പരാതിക്കാരി. പ്രോഗ്രാമറായ ഇവര്‍ താമസിക്കാന്‍ സ്ഥലം അന്വേഷിക്കുന്നതിനിടെയാണ് യുവതിയെ കണ്ടെത്തിയതെന്നും പരാതിയില്‍ പറയുന്നു. റെസ്റ്റോറന്റുകളില്‍ വച്ച് യുവാവിനെ രണ്ടുതവണ കാണുവാന്‍ ഇടയായെന്നും ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും യുവതി പറയുന്നു. വിവാഹത്തിന് അനുമതി തേടുവാനായി സൗദി അറേബ്യയിലുള്ള പിതാവിന്റെ നമ്പറും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ യുവതിക്ക് ഒരു ഹോട്ടലില്‍ ഒരു റൂം ബുക്ക് ചെയ്ത് നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5 ന്, ഇയാള്‍ യുവതിയെ ജോലിസ്ഥലത്ത് കൊണ്ടുചെന്നാക്കിയിരുന്നു. എന്നാല്‍ അപ്പോള്‍ അയാളുടെ കൈവശമുണ്ടായിരുന്ന തന്റെ ഫോണ്‍ തിരിച്ചുവാങ്ങാന്‍ യുവതി മറന്നു. എന്നാല്‍ യുവാവ് ഈ ഫോണ്‍ തിരികെ നല്‍കിയില്ലെന്നും തന്റെ കൈവശമുള്ളത് ഒരു പഴയ ഫോണായതിനാല്‍ പുതിയ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി യുവതി പറയുന്നു. മൂന്ന് ദിവസത്തോളം യുവാവ് ബുക്ക് ചെയ്ത റൂമിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ സമയം തന്റെ ക്രെഡിറ്റ് കാര്‍ഡ് അയാള്‍ കൈവശപ്പെടുത്തിയെന്നും യുവതി പരാതിപ്പെട്ടു.
ജോര്‍ദാനിലേക്കുള്ള ഒരു വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കാന്‍ യുവാവ് തന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതായും പിന്നെ പല ആവശ്യങ്ങള്‍ക്കായി പണം ആവശ്യപ്പെട്ടുതുടങ്ങിയെന്നും പരാതിക്കാരി പറയുന്നു. എന്നാല്‍ പലപ്പോഴായി ഇയാള്‍ 194,000 ദിര്‍ഹത്തിലേറെ കൈക്കലാക്കിയപ്പോള്‍ യുവതി പിതാവിനോട് വിവരം പറയുകയും പിതാവ് പരാതി നല്‍കാന്‍ ഉപദേശിക്കുകയുമായിരുന്നു. താന്‍ പണം നല്‍കുന്നത് നിര്‍ത്തിയപ്പോഴാണ് തന്റെ ഫോട്ടോകള്‍ പുറത്ത് വിടുമെന്നും അപകീര്‍ത്തിപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നും ഹിജാബ് ഇല്ലാത്ത ഫോട്ടോകള്‍ പുറത്ത് വിടുമെന്ന് പറഞ്ഞതെന്നും യുവതി ആരോപിക്കുന്നു.
ALSO READ: പാറശ്ശാലയില്‍ ഇനി തരിശ് ഭൂമിയില്ല; പുതിയ നേട്ടം കൈവരിച്ചത് ഇങ്ങനെ
സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ‘സ്ത്രീകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പ്രതി നിരവധി തവണ ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്തതായി തങ്ങള്‍ക്ക് സൂചന ലഭിച്ചുമെന്നും ഇയാള്‍ പലപ്പോഴായി സമാനരീതിയില്‍ തട്ടിപ്പുകള്‍ നത്തിയിട്ടുള്ളതായും പോലീസ് പറഞ്ഞു. ഇയാള്‍ ഷാര്‍ജയിലെ പല യുവതികളെയും ബ്രസീലിയന്‍ യുവതിയെയും ഇത്തരത്തില്‍ പറ്റിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ വിചാരണ സെപ്റ്റംബര്‍ 22ന് വീണ്ടും നടക്കും.
Post Your Comments