Latest NewsKeralaNews

സാമ്പത്തിക തട്ടിപ്പ്, സിഐടിയു സംസ്ഥാന സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. എറണാകുളം പെരുമ്പാവൂര്‍ ഡിപ്പോയിലെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് സജിത്ത് കുമാര്‍ ടി.എസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിജിലന്‍സ് അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

Read Also: മുഖ്യമന്ത്രിയുമായുള്ള തുറന്ന പോരിനിടെ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍

2022 ല്‍ എറണാകുളം ജില്ലാ ഓഫീസില്‍ ജോലിയിലിരിക്കെ മുവാറ്റുപുഴ യൂണിറ്റില്‍ എത്തി ഒരു സ്റ്റാളിന്റെ മൂന്ന് മാസത്തെ വാടക രസീത് എഴുതിയെന്നതാണ് സജിത്ത് കുമാറിനെതിരെയുള്ള കുറ്റം. സ്റ്റാളിന്റെ ലൈസന്‍സിക്കൊപ്പം എത്തിയാണ് മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്ന സജിത്ത്  മൂവാറ്റുപുഴ യൂണിറ്റിലെത്തിയതും രസീത് ഏഴുതിയതും. ഒരു ഓഫീസിലെ ജീവനക്കാരന് മറ്റൊരു ഓഫീസിലെ ക്യാഷ് രസീത് എഴുതാന്‍ അനുവാദമില്ലെന്നിരിക്കെ സജിത്  കുമാര്‍ നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനവും ചട്ടലംഘനവുമാണെന്ന് കണ്ടെത്തിയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button