
തൃശൂർ∙ സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശൂർ കോ–ഓപറേറ്റീവ് വിജിലൻസ് ഡിവൈഎസ്പിയുടെ ഭാര്യ പിടിയിൽ. കെ.സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്താണു പിടിയിലായത്. ഇവർക്കെതിരെ 9 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറം പൊലീസാണ് നസ്രത്തിനെ അറസ്റ്റ് ചെയ്തത്.
റെയിൽവേ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമാണ് തട്ടിപ്പ് നടത്തിയത്. സ്വാധീനം ഉപയോഗിച്ച് ഡിവൈഎസ്പി കേസുകൾ ഒതുക്കാൻ നോക്കിയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. നസ്രത്തിനെതിരെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകൾ ഉണ്ടായിരുന്നു.
Post Your Comments