അബുദാബി: സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. സാങ്കല്പികമായ ലാഭം വാഗ്ദാനം ചെയ്ത് കൊണ്ട്, ധനാപഹരണം ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചാണ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയത്. ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തരത്തിലുള്ള തട്ടിപ്പുകളുടെ പരസ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. പെട്ടെന്നുള്ള ഉയർന്ന ലാഭം വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു. പണമിടപാടുകൾ നടത്തുന്നതിന് മുൻപ് ഇത്തരം സ്ഥാപനങ്ങൾ നിയമാനുസൃതം ലൈസൻസോടെ പ്രവർത്തിക്കുന്നവയാണെന്ന് ഉറപ്പ് വരുത്തണമെന്നും അധികൃതർ നിർദ്ദേശം നൽകി.
പണമിടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് യുഎഇയിൽ ഒരു വർഷം വരെ തടവും, രണ്ടര ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Read Also: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് പ്രമുഖ താരത്തിന്റെ മരണം; വിശ്വസിക്കാനാകാതെ ആരാധകർ
Post Your Comments