തൃശ്ശൂർ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി അന്വേഷണം നേരിടുന്ന ഹൈറിച്ചിന്റെ ഹെഡ് ഓഫീസ് സീൽ ചെയ്തു. തൃശ്ശൂരിലെ വല്ലച്ചിറയിലുള്ള ഹെഡ് ഓഫീസാണ് സീൽ ചെയ്തത്. കളക്ടറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബഡ്സ് ആക്ട് നിയമ പ്രകാരം സ്ഥാപനം അടച്ചുപൂട്ടി സീൽ ചെയ്യാനാണ് കലക്ടർ ഉത്തരവിറക്കിയത്. മണി ചെയിൻ തട്ടിപ്പ്, കുഴൽപ്പണം തട്ടിപ്പ്, ക്രിപ്റ്റോ കറൻസി തട്ടിപ്പ് തുടങ്ങിയ നിരവധി നിയമവിരുദ്ധ ഇടപാടുകൾ നടത്തിയെന്നാണ് ഹൈറിച്ചിനെതിരെയുള്ള പരാതി.
സ്ഥാപനത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഹെഡ് ഓഫീസ് സീൽ ചെയ്തത്. ഉത്തരവ് പ്രകാരം, ചേർപ്പ് പോലീസാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഹൈറേഞ്ച് ഉടമ പ്രതാപന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഏകദേശം 1,63,000 ആളുകളിൽ 10,000 രൂപ വീതം വാങ്ങി 1630 കോടി
രൂപയോളം ഹൈറിച്ച് ഉടമകളായ പ്രതാപനും ഭാര്യ ശ്രീനയും തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
Also Read: 90,000 വർഷം പഴക്കം! പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ മനുഷ്യരുടെ കാൽപ്പാടുകൾ കണ്ടെത്തി ഗവേഷക സംഘം
Post Your Comments