ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രക്കാരുടെ വിവരങ്ങള്‍ ദേശീയ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) പരിശോധിക്കുന്നു. ഇതിനായി ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറണമെന്നു വ്യോമയാന മന്ത്രാലയത്തോടും വ്യവസായ റെഗുലേറ്ററിനോടും നാറ്റ്ഗ്രിഡ് ആവശ്യപ്പെട്ടു. ചില പ്രത്യേക ആഭ്യന്തര റൂട്ടുകളില്യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ നൽകാനാണ് നിർദേശം. ഈ വിവരങ്ങൾ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണത്തിനായി ലഭ്യമാക്കുമെന്നാണ് സൂചന.
അതേസമയം നിലവില്‍ വ്യോമയാന മന്ത്രാലയമോ ഡിജിസിഎയോ ഒരു വിവരവും ശേഖരിച്ച് ഏജന്‍സികള്‍ക്ക് നല്‍കുന്നില്ല. വിമാനക്കമ്പനികള്‍ ഏജന്‍സികളുമായി നേരിട്ടാണ് ഇടപാടുകള്‍ നടത്തുന്നത്.
Post Your Comments