ഗുരുഗ്രാം: നവജാത ശിശുവിനെ മറ്റൊരു കുഞ്ഞുമായി വെച്ചുമാറിയെന്ന പരാതിയുമായി യുവതി. ഫെബ്രുവരിയില്‍ ബാദ്ഷാപൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് നവജാതശിശുവിനെ മാറ്റിയെന്ന പരാതിയുമായാണ് 30കാരിയായ യുവതി രംഗത്തെത്തിയിരിക്കുന്നത്. കുടുബം മുഖ്യമന്ത്രിയുടെ വിന്‍ഡോ പോര്‍ട്ടലില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്. തന്റെ പരാതിയില്‍ കേസ് എടുക്കാന്‍ ഏഴുമാസത്തോളമെടുത്തതായി ടീക്ലി ഗ്രാമവാസിയായ യുവതി പറഞ്ഞു.
ALSO READ: കുട്ടികള്‍ക്കൊപ്പം പാട്ടുപാടി ഓണം ആഘോഷിച്ച് മണിയാശാൻ
ഫെബ്രുവരി 7 നാണ് ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് യുവതി പ്രസവിക്കുന്നത്. പ്രസവശേഷം ഒരു മണിക്കൂറോളം കുഞ്ഞിനെ കാണാന്‍ ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ലെന്നും ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന കാര്യം വെളിപ്പെടുത്തിയില്ലെന്നും പരാതിക്കാരി പറയുന്നു. പിന്നീട് ഒരു പെണ്‍കുഞ്ഞിനെ ഇവര്‍ക്ക് കൈമാറി. എന്നാല്‍ അത് താന്‍ പ്രസവിച്ച കുഞ്ഞല്ലെന്നാണ് യുവതിയുടെ വാദം.
കുഞ്ഞ് തന്റേതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പറഞ്ഞ യുവതി തങ്ങള്‍ ദരിദ്രരാണെന്നും കുഞ്ഞിനെ തങ്ങളോടൊപ്പം കൊണ്ടുപോകുകയല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നും മുതിര്‍ന്ന ഡോക്ടര്‍മാരോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. താന്‍ ഒരു ആണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെന്നാണ് യുവതിയുടെ അവകാശവാദം. കുട്ടിക്ക് തങ്ങള്‍ ആരുമായും യാതൊരു സാമ്യവും ഇല്ലെന്നും ഇക്കാര്യം പറഞ്ഞ് ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ഭാര്യയ്ക്ക് മാനസികരോഗമാണെന്നാണ് അവര്‍ പറഞ്ഞതെന്നും യുവതിയുടെ ഭര്‍ത്താവ് പോലീസിന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. ഇതേതുടര്‍ന്ന് നേരത്തേ തന്നെ പോലീസില്‍ പരാതിപ്പെട്ടെന്നും കഴിഞ്ഞ ഫെബ്രുവരി- മാര്‍ച്ച് മാസത്തിലാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ പരാതി സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മലയാളികള്‍ക്ക് പൊന്നോണ ആശംസകള്‍ നേര്‍ന്ന് അമിത് ഷാ
എന്നാല്‍ ബാദ്ഷാപൂര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മുഖേശ് കുമാര്‍ മാന്‍ ഈ ആരോപണം തള്ളി. തങ്ങള്‍ക്ക് ഒരിക്കലും അത്തരത്തില്‍ ഒരു പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തിങ്കളാഴ്ച ഉത്തരവ് ലഭിച്ചതായും ഇതേതുടര്‍ന്ന് അടിയന്തര നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. തങ്ങള്‍ തിങ്കളാഴ്ച ആശുപത്രി സന്ദര്‍ശിക്കുകയും ആശുപത്രി ജീവനക്കാരുമായി ചര്‍ച്ച ചെയ്യുകയും അവരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ഫെബ്രുവരി 7 ന് ഒരു പ്രസവം മാത്രമാണ് നടന്നതെന്നാണ് മനസിലാക്കുന്നത്. പരാതിക്കാരിക്ക് രണ്ട് പെണ്‍മക്കളുണ്ടെന്നും ബന്ധുക്കള്‍ അവരെ പലതും പറഞ്ഞ് വഴിതെറ്റിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ളവ നടത്താന്‍ കുടുംബത്തെ ബുധനാഴ്ച വിളിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
സെക്ഷന്‍ 417 (വഞ്ചന), 420 (തട്ടിപ്പ്), 120 ബി (ഗൂഢാലോചന) എന്നിവ പ്രകാരമാണ് ബദ്ഷാപൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് വരെയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
ALSO READ: ഗതാഗത കുരുക്കില്‍ വലഞ്ഞു, ഒടുവില്‍ മന്ത്രി തന്നെ ട്രാഫിക് ഡ്യൂട്ടിക്കിറങ്ങി- വീഡിയോ പുറത്ത്
Post Your Comments