സാക്രിമെന്റോ: കുറഞ്ഞ വരുമാനത്തിലൂടെ കനത്ത നഷ്ടം നേരിട്ടതിനാൽ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഓൺലൈൻ ടാക്സി സർവ്വീസ് കമ്പനിയായ ഊബർ. പ്രൊഡക്ട് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ 435 ജീവനക്കാരെ ഊബർ പിരിച്ചു വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. മാസങ്ങൾക്കിടെ നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്. ജൂലൈ മാസത്തിൽ 400 പേരെയാണ് ഊബർ പിരിച്ചുവിട്ടത്.
ചരിത്രത്തിലെ തന്നെ ഉയർന്ന 5.2 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ആഗസ്റ്റിൽ ഊബറിന് ഉണ്ടായത്. ചരിത്രത്തിലെ ഏറ്റവും വേഗം കുറഞ്ഞ വരുമാന വർധനവും ഈ മാസത്തിലായിരുന്നു. ഊബറിൽ ലോകത്താകമാനം27000 പേരാണ് 27000 പേരാണ് ഊബറിൽ ജോലി ചെയ്യുന്നത്. ഇതിൽ പാതിയും അമേരിക്കയിലാണ്.
Also read : ഗതാഗത നിയമലംഘനം; വീഡിയോകള്‍ പുറത്ത് വിട്ട് യുഎഇ പോലീസ്
Post Your Comments