Latest NewsKeralaIndia

സിപിഎമ്മിനെതിരെ ഉപവാസ സമരം നടത്താനൊരുങ്ങി സിപിഐ

ഇടുക്കി: ഇടുക്കി ജില്ലാ ടൂറിസം വകുപ്പ് ആരംഭിച്ചിരിക്കുന്ന ബൊട്ടാണിക്ക് ഗാര്‍ഡനില്‍ തൊഴിലാളികളുടെ മക്കളെ ഒഴിവാക്കി നിയമനം നടത്തുന്ന സിപിഎമ്മിനെതിരെ പ്രതിഷേധ സമരത്തിനൊരുങ്ങി സിപിഐ. മൂന്നാറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഗവ. കോളേജിന് സമീപത്തെ 5 ഏക്കര്‍ ഭൂമിയില്‍ ബൊട്ടാണിക് ഗാര്‍ഡന്‍ നിര്‍മ്മിച്ചത്. മൂന്ന് കോടി രൂപയായിരുന്നു പദ്ധതിയുടെ ചെലവ്.

തൊഴിലാളികളുടെ വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനം നല്‍കിയാണ് ഗാര്‍ഡന്‍ നിര്‍മ്മിച്ചത്. ആയിരക്കണക്കിന് തൊഴിലാളികളുടെ മക്കള്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിയ്ക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോടെ ബൊട്ടാണിക് ഗാര്‍ഡനിലെ കച്ചവടസ്ഥാപനങ്ങളും ഗാര്‍ഡന്റെ നടത്തിപ്പ് ചുമതലയും വന്‍കിടക്കാര്‍ക്ക് തീറെഴുതിയിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഉപവാസ സമരം സംഘടിപ്പിക്കുന്നത്.

തിരുവോണ ദിവസമായ ഇന്ന് ഉപവാസ സമരം സംഘടിപ്പിക്കാനാണ് തൊഴിലാളികളുടെ തീരുമാനം. സ്വകാര്യ ലാഭത്തിനായി പാര്‍ക്കില്‍ സൊസൈറ്റിയുടെ പേരില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴും തൊഴിലാളികളുടെ മക്കള്‍ക്ക് പ്രയോജനം ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button