KeralaLatest NewsNews

‘ആര് പറഞ്ഞു ഇടതുപക്ഷം ക്ഷയിച്ചെന്ന്’? വെട്ടിത്തുറന്ന് യെച്ചൂരി

ഞങ്ങളുടെ ശക്തി വയലുകളിലും തെരുവുകളിലും ഫാക്ടറികളിലുമാണ്.

ന്യൂഡൽഹി: ഇന്ത്യയിൽ ഇടതുപക്ഷ രാഷ്ട്രീയം കൂടുതല്‍ വളരുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയിലെ യുവാക്കളെ ഇടതു രാഷ്ട്രീയം ആകര്‍ഷിക്കുന്നുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം. ദേശീയതലത്തില്‍ ഇടതുപക്ഷം ക്ഷയിച്ചു പോയതായി കാണപ്പെടുന്നു, എങ്ങനെയാണ് പാര്‍ട്ടി തിരിച്ചു വരിക എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അങ്ങനെയെങ്കില്‍ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവർ കര്‍ഷകപ്രക്ഷോഭത്തില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് നേരെ ആരോപണം ഉന്നയിക്കുന്നതെന്ന് യെച്ചൂരി ചോദിച്ചു.

‘അങ്ങനെയെങ്കില്‍ എന്തിനാണ് പ്രധാനമന്ത്രിയുള്‍പ്പെടെ നിരവധി പേര്‍ ഇടതുപക്ഷമാണ് കര്‍ഷക സമരത്തില്‍ പരിഹാരം കണ്ടെത്തുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുന്നത്, ഇടതുപക്ഷമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആരോപിക്കുന്നത്. ഞങ്ങളുടെ ശക്തി വയലുകളിലും തെരുവുകളിലും ഫാക്ടറികളിലുമാണ്. ഈ ശക്തിയെയാണ് ഇവരെല്ലാവരും ഭയക്കുന്നത്. അതാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. തൊഴിലാളി സംഘടനകള്‍ ദേശീയതലത്തില്‍ പണിമുടക്ക് നടത്തി’.

Read Also: ക​പ്പേ​ള​യു​ടെ വാ​തി​ലും ഭ​ണ്ഡാ​ര​വും കു​ത്തി​പ്പൊ​ളി​ച്ച്‌ നേ​ര്‍ച്ച​പ്പ​ണം ക​വ​ര്‍ന്നു

‘ഇടതുപക്ഷത്തിന്റെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി തെരഞ്ഞെടുപ്പ് പ്രകടനം വെച്ച് മാത്രം അളക്കാനാവില്ല, അത് പ്രധാനമാണ്. പക്ഷെ ദേശീയതലത്തില്‍ സ്വാധീനിക്കുന്ന ആളുകളുടെ വലിയ തരത്തിലുള്ള മുന്നേറ്റ സമരങ്ങള്‍ നടക്കുന്നു. ആ തരത്തില്‍ ഇടതുപക്ഷം ഉയരുകയാണ്. ക്ഷയിക്കുകയല്ല,’ സീതാറാം യെച്ചൂരി പറഞ്ഞു. ഒപ്പം പശ്ചിമ ബംഗാളില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും തമ്മില്‍ കൈകോര്‍ത്തത് നല്ല തീരുമാനാണെന്നും ഇതൊരിക്കലും രാഷ്ട്രീയ സന്ദേഹങ്ങള്‍ക്കിട വരുത്തില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button