തിരൂര്‍: തലക്കാട് പി.എച്ച്.സി മെഡിക്കല്‍ ഓഫിസറെ അപമാനിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള എല്‍.ഡി.എഫ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന് ഫര്‍ണിച്ചര്‍ വാങ്ങാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്നത്തിൽ മെഡിക്കല്‍ ഓഫിസറുടെയും ഐ.എം.എയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള എല്‍.ഡി.എഫ് നേതാക്കളെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രസിഡന്റ് എം. കുഞ്ഞിബാവ, മുന്‍ പ്രസിഡന്റും സി.പി.എം നേതാവുമായ പി. മുഹമ്മദാലി, സി.പി.എം ലോക്കല്‍ സെക്രട്ടറി ടി. ഷാജി, സി.പി.ഐ മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. കെ.ഹംസ, എന്‍.സി.പി ജില്ല സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ സി.പി. ബാപ്പുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി. ഇസ്മായില്‍, പഞ്ചായത്ത് അംഗം വി. രാജേഷ്, അക്ബര്‍ എന്നിവരാണ് പിടിയിൽ ആയത്. തിരൂര്‍ കോടതി 14 ദിവസത്തേക്ക് ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തിരൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി യാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
Post Your Comments