തിരുവനന്തപുരം: സിപിഐഎമ്മിന് പിന്നാലെ പ്രായപരിധി കര്‍ശനമാക്കി സിപിഐ. സിപിഐ ദേശീയ നേതൃത്വത്തിന്റെതാണ് നിര്‍ദ്ദേശം. ബിജെപിയെ തോല്‍പ്പിക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യം അനിവാര്യമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ ദേശീയ എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങളിലാണ് പാര്‍ട്ടി സംവിധാനം പരിഷ്‌ക്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്.
സിപിഐഎം പ്രായപരിധി കര്‍ശനമാക്കിയതിന് പിന്നാലെയാണ് സിപിഐയും അതേ പാതയിലേക്ക് നീങ്ങിയത്. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി പ്രായം 75 വയസായാണ് തീരുമാനിച്ചിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് 45 വയസും, ജില്ലാ സെക്രട്ടറിമാര്‍ക്ക് 60 വയസായും പ്രായം നിജപ്പെടുത്തി. പാര്‍ട്ടി കമ്മറ്റികളില്‍ 15 ശതമാനം വനിത സംവരണവും, പട്ടികവിഭാഗങ്ങളുടെയും, ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യും.
Post Your Comments