ശബരിമലയിൽ 19 കൂട്ടം വിഭവങ്ങളുമായി ഇന്ന് ഉത്രാട സദ്യ നടക്കും. പൂജകള്‍ കണ്ടുതൊഴുത് ഓണസദ്യകളില്‍ പങ്കാളികളാകാന്‍ ആയിരങ്ങളാണ് എത്തിയിരിക്കുന്നത്. മേല്‍ശാന്തി നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ചു. തുടർന്ന് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. കളഭാഭിഷേകവും സഹസ്രകലശാഭിഷേകവുമാണ് ഓണം പൂജകളില്‍ പ്രധാനം. ഇന്ന് മുതല്‍ 13 വരെ ഉച്ചയ്ക്ക് കളഭാഭിഷേകം നടക്കും. 13ന് രാത്രി 10ന് നട അടയ്ക്കും. നാളത്തെ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡിന്റെ വകയാണ്. ഇതിന് ആവശ്യമായ അരി, പലചരക്ക്, പച്ചക്കറി സാധനങ്ങള്‍ എന്നിവ വി ഭക്തര്‍ എത്തിച്ചു.
Read also: ശബരിമല വിധിക്കെതിരെ സമരം നടത്തിയത് കേന്ദ്രനേതൃത്വത്തിന്റെ അറിവോടെ , നിയമം കൊണ്ടുവരുന്നത് പരിഗണനയില്‍
Post Your Comments