മുൻ ഡിജിപി സെൻകുമാറിന്റെ ഫേസ്‌ബുക്ക് പേജിൽ ആസൂത്രിതമായ സൈബർ ആക്രമണം തുടരുകയാണ്. നിരവധി ഗ്രൂപ്പുകളിലാണ് ആക്രമിക്കാൻ ആഹ്വാനം നടത്തി സെൻകുമാറിന്റെ പ്രൊഫൈൽ ലിങ്ക് ഷെയർ ചെയ്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന വ്യാജേന മത തീവ്രവാദികളും സൈബർ ആക്രമണത്തിന് മുന്പന്തിയിലുണ്ട്. വ്യാജ പ്രൊഫൈലുകളിലാണ് ആക്രമണം. പോരാളി ഷാജി മുതൽ സിപിഎം സൈബർ ഗ്രൂപ്പുകൾ വരെ ആഹ്വാനം ഉണ്ട്.
എന്നാൽ ഒട്ടും തന്നെ പിന്നോട്ട് പോകാതെയാണ് സെന്കുമാറും. പല വ്യാജ പ്രൊഫൈലുകളുടെയും ഐപി അഡ്ഡ്രസ്സ് കിട്ടിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഒരു കമന്റ്. കൂട്ടമായി ഇത്തരത്തിൽ ആക്രമിച്ചു പല ഉന്നതരെയും ഇവർക്ക് നിശ്ശബ്ദരാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ ഇതിനേക്കാൾ വലിയ കുറ്റവാളികളെ കണ്ടിട്ടും അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിഞ്ഞിട്ടും തന്നെയാണ് ഇവിടെ വരെയെത്തിയതെന്നു അദ്ദേഹം ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിയോട് പ്രതികരിച്ചു.
അലി അക്ബർ തുടങ്ങിയ പ്രമുഖരും ടിപി സെൻകുമാറിനെ പിന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്. തെറിക്കുത്തരം മുറിപ്പത്തൽ എന്ന നിലയിലാണ് ഇവരെ കൈകാര്യം ചെയ്യേണ്ടതെന്നാണ് അലി അക്ബറിന്റെ പക്ഷം. പച്ചത്തെറിയുമായാണ് സൈബർ ആക്രമണം നടക്കുന്നത്. എന്നാൽ ഇതേ രീതിയാണ് ഇവർ സ്വന്തം രാഷ്ട്രീയം അല്ലാത്തവരുടെ മേൽ പ്രയോഗിക്കുന്നത്. ആക്രമിച്ചു നിശ്ശബ്ദരാക്കുക എന്ന തന്ത്രമാണ് ഇവർ പ്രയോഗിക്കുന്നതെന്നും ഇതിനെയൊന്നും പേടിക്കില്ലെന്നുമാണ് സെൻകുമാർ പറയുന്നത്.
ദീപാ നിഷാന്തും സെൻകുമാറിന്റെ പോസ്റ്റിൽ കമന്റുമായി വന്നിരുന്നു. എന്നാൽ കമന്റ് അടിച്ചു മാറ്റി വന്നതാണോയെന്ന പരിഹാസം അവർക്ക് നേരിടേണ്ടി വന്നു.ഇപ്പോഴും സൈബർ ആക്രമണം തുടരുകയാണ്.
Post Your Comments