ഗാന്ധിനഗര്‍: പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം വിവിധ നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴകളിൽ ഇളവ് വരുത്തി ഗുജറാത്ത് സര്‍ക്കാര്‍. കേന്ദ്ര നിയമപ്രകാരം ഏര്‍പ്പെടുത്തിയ പിഴകളില്‍ ചിലതില്‍ 50 ശതമാനം വരെയാണ് വെട്ടിക്കുറച്ചത്. ഇതനുസരിച്ച് ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ പിഴ 1000 എന്നതില്‍ നിന്നും 500ആക്കി കുറച്ചു.
Gujarat Chief Minister Vijay Rupani: As per new traffic rules there is a fine of ₹1000 for not wearing a helmet, but in Gujarat it has been reduced to ₹500. New fine for not wearing seat belt is ₹1000 as per the new rule, but in Gujarat it's ₹500. pic.twitter.com/dMbbCcVXKP
— ANI (@ANI) September 10, 2019
ബൈക്കില്‍ മൂന്ന് പേര്‍ സഞ്ചരിച്ചാലുള്ള 1000 രൂപ 100 ആക്കി. സീറ്റ് ബെല്‍ട്ട് ധരിക്കാതെ വാഹനം ഓടിച്ചാലുള്ള പിഴ 1000ത്തില്‍ നിന്നും 500 ആക്കി. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപ പിഴയുള്ളത് 3000 ആയി കുറച്ചു. ഇത്തരത്തില്‍ ഒട്ടുമിക്ക പിഴകളിലും കുറവ് വരുത്തിയിട്ടുണ്ട്.രാജ്യത്ത് പരിഷ്കരിച്ച ട്രാഫിക്ക് നിയമം സെപ്തംബര്‍ 1 മുതലാണ് നിലവില്‍ വന്നത്.
Post Your Comments