മുത്തങ്ങ: ഓണക്കാലമെത്തിയതോടെ സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലേക്ക് അതിര്‍ത്തി വഴി ലഹരി വസ്തുക്കള്‍ എത്തിക്കുന്നതായി സൂചന. മലബാര്‍ മേഖലകളിലേക്ക് അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത് തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. എന്നാല്‍ മലബാറിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും ലഹരിയെത്തുന്ന പ്രധാന വഴിയായ മുത്തങ്ങ ചെക്‌പോസ്റ്റിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടുകയാണ്. ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നതിനോ പരിശോധന നടത്തുന്നതിനോ ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ ഒന്നും ഇവരുടെ കൈവശമില്ല എന്നതുതന്നെയാണ് പരിശോധനകള്‍ക്ക് വിലങ്ങുതടിയാകുന്നത്.
ALSO READ: സിഖ് വിരുദ്ധ കലാപം: കമൽനാഥിനെതിരെ പുനരന്വേഷണത്തിന് ഉത്തരവ്
കഴിഞ്ഞ ജൂലൈ മാസം മാത്രം വയനാട്ടില്‍ 534 കേസുകളിലായി 104 പേരെയാണ് എക്‌സൈസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഓണം സീസണില്‍ സംസ്ഥാനത്തേക്ക് വ്യാജമദ്യത്തിന്റെയും വിവിധ ലഹരി വസ്തുക്കളുടെയും കടത്ത് വര്‍ദ്ധിക്കാനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തികളിലടക്കം പരിശോധന ശക്തമാക്കിയത്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ലഹരിവസ്തുക്കള്‍ മലബാര്‍ മേഖലയിലേക്ക് പ്രധാനമായും എത്തിക്കുന്നത് മുത്തങ്ങ വഴിയാണ്.
ALSO READ: ഓണാഘോഷത്തിന് മാറ്റുകൂട്ടി ആട്ടവും പാട്ടും നൃത്തവുമായി മേയറും കൗണ്‍സിലര്‍മാരും
മുത്തങ്ങ ചെക്‌പോസ്റ്റില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെയെത്തിച്ച് മുഴുവന്‍ സമയ പരിശോധന നടത്തുകയാണ് എക്‌സൈസ്. സെപ്റ്റംബര്‍ 15വരെ ജില്ലയിലെമ്പാടും കര്‍ശന പരിശോധന തുടരാനാണ് നീക്കം. പക്ഷേ മുത്തങ്ങ ചെക്‌പോസ്റ്റില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തത് ഉദ്യോഗസ്ഥര്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ആധുനിക ഉപകരണങ്ങളൊന്നുമില്ലാതെയാണ് ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ ഇവര്‍ പരിശോധിച്ചു കടത്തിവിടുന്നത്. ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, ഇത് പലപ്പോഴും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
Post Your Comments